തിരുവല്ല: വിദേശപഠനത്തിന് വീസ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി 10,40,288 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. വെച്ചൂച്ചിറ സ്വദേശിനിയായ കെകെ രാജി (40) യേയാണ് തിരുവല്ല പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ഇവർ ഇതുകൂടാതെ സമാന രീതിയിലുള്ള നാലു വിശ്വാസ വഞ്ചനാക്കേസുകളിൽ കൂടി മുമ്പ് പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ചുനക്കര തെക്കേടത്ത് വീട്ടിൽ താമസിക്കുന്ന കർണാടക സ്വദേശി വിഷ്ണു മൂർത്തി എംകെ ഭട്ടിൻറെ പരാതിയിൽ തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്. ഇദ്ദേഹത്തിൻറെ മകൾക്ക് യുഎസിൽ ഉപരിപഠനത്തിന് വീസ ശരിയാക്കി നൽകാമെന്നു വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്.
2022 ഏപ്രിൽ 14ന് തിരുവല്ല കാട്ടൂക്കരയിലെ വീട്ടിൽ താമസിക്കവെ യുവതിക്ക് ആദ്യം 4.5 ലക്ഷം രൂപ നൽകി. തുടർന്ന്, പലപ്പോഴായി ഭട്ടിൻറെ വെച്ചൂച്ചിറയിലെ സെൻട്രൽ ബാങ്ക് അക്കൗണ്ടിൽനിന്നു രാജിയുടെ റാന്നി കനറാ ബാങ്ക് അക്കൗണ്ടിലേക്കു പലപ്പോഴായി ഗൂഗിൾപേ വഴിയും അക്കൗണ്ട് മുഖേനയും 5,90,288 കൈമാറി.
മുംബൈ ബോട്ടപകടത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ മലയാളി കുടുംബവും, ആറുവയസുകാരനെ രക്ഷപ്പെടുത്തി, മാതാപിതാക്കൾക്കായി തെരച്ചിൽ, അപകട കാരണം സ്പീഡ് ബോട്ട് നിയന്ത്രണം വിട്ട് യാത്രാബോട്ടിലിടിച്ചത്
എന്നാൽ സംഭവം തട്ടിപ്പാണെന്നു മനസിലായി കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് ഭട്ട് തിരുവല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പല സ്ഥലങ്ങളിലും വാടകയ്ക്കും മറ്റും മാറിമാറി താമസിച്ചുവരികയായിരുന്നു രാജിയെ മഞ്ഞാടിയിൽ നിന്നാണ് പോലീസ് ഇൻസ്പെക്ടർ ബികെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
എസ്ഐ മുഹമ്മദ് സാലിഹ്, എസ് സിപിഒ മനോജ്, സിപിഒ പാർവതി എന്നിവരടങ്ങുന്ന അന്വേഷണസംഘം സ്ഥലത്തെത്തി നടത്തിയ രഹസ്യ നീക്കത്തിലൂടെ ഇവരെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. ഇവർ യാത്ര ചെയ്തിരുന്ന കാറും പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട അബാൻ ജംഗ്ഷനിൽ എഐഎംഎസ് ട്രാവൽസ് എന്നപേരിൽ സ്ഥാപനം ഇവർക്കുണ്ടെന്നും എയർ, ബസ് ടിക്കറ്റുകൾ, വിദേശപഠന വീസകൾ എന്നിവ തരപ്പെടുത്തി കൊടുക്കുന്നുണ്ടെന്നും രാജി പോലീസിനോടു പറഞ്ഞു. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിൻറെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.
Leave a Comment