കപിൽ ദേവിന്റെ റെക്കോർഡ് ഇനി പഴങ്കഥ, ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ബുംറ

ബ്രിസ്‌ബെയ്ൻ: ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടം ഇനി ജസ്പ്രീത് ബുംറയ്ക്ക് സ്വന്തം. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമായ 52 വിക്കറ്റ് നേട്ടത്തിലെത്തി താരം. ഇതോടെ കപിൽ ദേവിന്റെ 51 വിക്കറ്റ് നേട്ടമാണ് പഴങ്കഥയായത്.

ആദ്യ ഇന്നിങ്‌സിൽ 6/76 എന്ന നിലയിൽ മികച്ച ബൗളിങ് കാഴ്ചവച്ച ബുംറ വിക്കറ്റ് നേട്ടത്തോടെ ഓസ്‌ട്രേലിയയിൽ 49 വിക്കറ്റുകൾ നേടിയ കുബ്ലെയെ മറികടന്നിരുന്നു. രണ്ടാം ഇന്നിങ്‌സിൽ ഉസ്മാൻ ഖവാജയെയും മാർനസ് ലാബുഷെയ്‌നെയും പുറത്താക്കിയതോടെയാണ് പട്ടികയിൽ റെക്കോർഡ് നേട്ടത്തോടെ ബുംറ ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്‌ട്രേലിയയിൽ 10 ടെസ്റ്റുകളിൽ നിന്നാണ് ബുംറയുടെ 52 വിക്കറ്റ് നേട്ടം. 11 ടെസ്റ്റുകളിൽ നിന്നായിരുന്നു കപിലിന്റെ നേട്ടം.

പക്ഷെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഓസീസ് സ്പിന്നർ നഥാൻ ലിയോൺ ആണ്. 18 ടെസ്റ്റുകളിൽ നിന്ന് 63 വിക്കറ്റുകളാണ് ലിയോണിന്റെ നേട്ടം.

ഓസ്‌ട്രേലിയയിൽ ടെസ്റ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടിക ഇങ്ങനെ

1. ജസ്പ്രീത് ബുംറ – 52*

2. കപിൽ ദേവ് – 51

3. അനിൽ കുംബ്ലെ – 49

4. ആർ അശ്വിൻ – 40

5. ബിഷൻ സിങ് ബേദി – 35
ട്രെയ്നിങ്ങിനിടെ കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയിലെത്തിക്കാൻ വൈകി, സഹപ്രവർത്തകരെകൊണ്ട് സഹായിക്കാൻ സമ്മതിച്ചില്ല, സുഹൃത്തിന്റെ മരണത്തിലെ വീഴ്ച്ച ചോദ്യം ചെയ്ത വിനീതിനോട് എസി അജിത്തിന് വ്യക്തിവൈരാ​ഗ്യം, എസ്ഒജി കമാൻഡോയുടെ ആത്മഹത്യയിൽ സുഹൃത്തുക്കളുടെ മൊഴികൾ പുറത്ത്

pathram desk 5:
Related Post
Leave a Comment