ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു, തിരിച്ചു സ്കൂളിലേക്കുള്ള ട്രിപ്പായതിനാൽ ഒഴിവായത് വൻ ദുരന്തം, അപകട സ്ഥലത്തിനടുത്ത് പെട്രോൾ പമ്പും ട്രാന്സ്ഫോർമറും, ബസ് പൂർണമായും കത്തിനശിച്ചു

കൊല്ലം: കണ്ണനല്ലൂരിന് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു ബസ് പൂർണമായും കത്തിനശിച്ചു. സ്‌കൂൾ കുട്ടികളെ അതാത് സ്ഥലങ്ങളിൽ ഇറക്കിയ ശേഷം തിരിച്ചു സ്‌കൂളിലേക്ക് വരുന്ന വഴിക്കാണ് ബസിന് തീപിടിച്ചത്. ബസിൽ ഒരു കുട്ടിയും ആയയും മാത്രമായിരുന്നു ഡ്രൈവർക്കൊപ്പം ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

കണ്ണനല്ലൂരിനും കുണ്ടറയ്ക്കും ഇടയിലുള്ള പാലമുക്ക് ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. ബസിന്റെ എൻജിന്റെ ഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ഉടൻതന്നെ വാഹനം റോഡിന്റെ വശത്തേക്ക് ചേർത്ത് ഒതുക്കുകയായിരുന്നു. പിന്നാലെ കുട്ടിയേയും ആയയേയും വണ്ടിക്കുപുറത്ത് എത്തിച്ചു.

ഇവർ ഇറങ്ങിയതിനു തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാന്ത്രിക്കൽ പ്രവർത്തിക്കുന്ന ട്രിനിറ്റി ലൈസിയം എന്ന സ്വകാര്യ സ്‌കൂളിന്റെ ബസിനാണ് തീപിടിച്ചത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. നാട്ടുകാരും തീയണയ്ക്കാൻ സഹായവുമായെത്തിയിരുന്നു.

അമിത് ഷായെ പറഞ്ഞുവിട്ട് പി. മോഹനനെ ആ സ്ഥാനത്ത് ഇരുത്തണം..!! കേന്ദ്ര ആഭ്യന്തര മന്ത്രിയാകാൻ പരമയോഗ്യൻ അദ്ദേഹമാണ്..!! മെക് 7 പടർന്നു കയറിയ വ്യായമ ശൃംഖലയാണെന്നും സന്ദീപ് വാര്യർ…!!!
ബസ് കത്തിയമർന്ന സ്ഥലത്തിനു അടുത്തുതന്നെ ഒരു ട്രാൻസ്‌ഫോർമറും പെട്രോൾ പമ്പും ഉണ്ടായിരുന്നു. ഇങ്ങോട്ടൊന്നും തീ പടരാതിരുന്നത് വലിയ ഒരു ദുരന്തമാണ് ഒഴിവാക്കിയത്. ഇതിനു സാഹചര്യമൊരുക്കാതെയുള്ള ഡ്രൈവറുടെ അവസരോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കണ്ണനല്ലൂർ നിന്നും പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ബസിന് തീപിടിക്കാനുണ്ടായ സാഹചര്യം വ്യക്തമായിട്ടില്ല. ഫോറൻസിക് ഉദ്യോഗസ്ഥരും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തും.

pathram desk 5:
Related Post
Leave a Comment