വരൻ വില്ലേജ് ഓഫീസ് ജീവനക്കാരനായാൽ കല്ല്യാണക്കുറി ഇങ്ങനെയിരിക്കും, കരമടച്ച രസീത് മാതൃകയിൽ ഒരു വിവാഹ ക്ഷണക്കത്ത്

ആലപ്പുഴ: കല്ല്യാണക്കുറിയുമായി വിവാഹം ക്ഷണിക്കാൻ ഭജലാലിന്റെ വീട്ടുകാർ ബന്ധുവീടുകളിലെത്തിയപ്പോൾ കിട്ടിയവർ കിട്ടിയവർ ഒന്നു സംശയിച്ചു. ഇത്തവണ കരം കെട്ടിയതാണല്ലോ പിന്നെയെന്താ വീണ്ടും കരമടയ്ക്കാൻ പറയുന്നത്. തലമൂത്ത കാർന്നവൻമാർ കണ്ണട ഒന്നു കണ്ണിൽ ഉറപ്പിച്ച് നിർത്തി നോക്കിയപ്പോഴല്ലേ സം​ഗതിയുടെ കിടപ്പുവശം മനസിലായായത്… മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാം സൗരഭ്യം… സം​ഗതി മനസിലായില്ലല്ലേ… വരൻ വില്ലേജ് ഓഫീസ് ജീവനക്കാരനാണ്… അതിനാലാണ് വില്ലേജ് അസിസ്റ്റന്റായ ഭജലാൽ കല്യാണക്കുറിയടിച്ചത് ഭൂനികുതിയടയ്ക്കുന്ന രസീതിന്റെ മാതൃകയിൽ. ആദ്യത്തെ സംശയം പിന്നീട് പൊട്ടിച്ചിരിയിലേക്ക് വഴിമാറി…

വിവാഹക്ഷണക്കത്തിൽ ചെറിയ ഒരു മാറ്റമുണ്ട്കേട്ടോ… സർക്കാർ മുദ്രയ്ക്കുപകരം കല്യാണക്കുറിയിൽ ഗണപതിയുടെ ചിത്രം. ബാക്കിയെല്ലാം നികുതിശീട്ടു പോലെതന്നെ. ചടങ്ങ്, നേരം, സമയം, സ്ഥലം, വിശദാംശങ്ങൾ എന്നിങ്ങനെ കല്യാണത്തിന്റെ വിവരങ്ങളെല്ലാം ആ മാതൃകയിൽ. വരന്റെ ജില്ല, താലൂക്ക്, വില്ലേജ് എന്നിവയും ഉള്ളടക്കമായി രണ്ടു ചടങ്ങുകളും കൊടുത്തിട്ടുണ്ട്. ഒന്ന് വിവാഹം. രണ്ട് സത്കാരം.

‘വരൻ, വധു എന്നിവരുടെ വിവരങ്ങൾ’ എന്ന വിവരണത്തോടെ വധൂവരൻമാരുടെ മാതാപിതാക്കളുടെ വിവരവും നൽകിയിരിക്കുന്നു. വിവാഹസത്കാര വേദി ക്യു.ആർ. കോഡായും കൊടുത്തിട്ടുണ്ട്. ‘ഈ കത്ത് വിവാഹം ക്ഷണിക്കുന്ന ആവശ്യത്തിനായി ഓൺലൈൻ സംവിധാനം മുഖേന തയ്യാറാക്കി ലഭ്യമാക്കുന്നതിനാൽ ഒപ്പ് ആവശ്യമില്ല’ എന്ന റവന്യൂ സ്‌റ്റൈൽ അറിയിപ്പും കത്തിന്റെ അവസാനമുണ്ട്.

ഉത്തരവ് വൈകി, അല്ലു അർജുൻ ഒരു രാത്രി കഴിഞ്ഞത് ജയിലിൽ, ജയിൽ അധികൃതർ ഉത്തരം പറയേണ്ടിവരുമെന്ന് അഭിഭാഷകൻ
എറണാകുളം പള്ളൂരുത്തി വില്ലേജ് ഓഫീസ് ജീവനക്കാരനായ ഭജലാൽ, ചേർത്തല തണ്ണീർമുക്കം കണ്ണങ്കര കാട്ടിപ്പറമ്പിൽ ഭക്തവത്സലന്റെയും സികെ ഓമനയുടെയും മകനാണ്. വെള്ളിയാകുളം ഗവ. യുപി സ്‌കൂൾ അധ്യാപികയായ വധു ആതിരാ വിനോഷ്, ചേർത്തല സിഎംസി 21-ൽ പി വിനോഷിന്റെയും എംആർ ഉഷാകുമാരിയുടെയും മകളാണ്. നാളെയാണ് ഇവരുടെ വിവാഹം. ഏതായാലും ഇങ്ങനെയൊരു ക്ഷണക്കത്ത് ഇതോടകം വൈറലായിക്കഴിഞ്ഞു.

pathram desk 5:
Leave a Comment