പാഠഭാ​ഗം പഠിച്ചില്ലെന്നാരോപിച്ച് ആറാംക്ലാസുകാരിക്ക് ട്യൂ​ഷ​ൻ ടീച്ചറുടെ ക്രൂ​ര മർദ്ദനം, മർദ്ദനത്തിനിരയായത് സംസാരശേഷി കുറവുള്ള പെൺകുട്ടി, സംഭവം ഒതുക്കിത്തീർക്കാൻ പണവുമായി ടീച്ചറും ഭർത്താവും സമീപിച്ചതായി പരാതി

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ ആ​റാം ക്ലാ​സു​കാ​രി​യെ ട്യൂ​ഷ​ൻ ടീ​ച്ച​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. ചെ​റി​യ​നാ​ട് നെ​ടും​വ​രം​കോ​ട് സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 11 വ​യ​സാ​യ മ​ക​ളാ​ണ് ടീച്ചറുടെ മ​ർ​ദ്ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്.

സംഭവത്തിൽ ട്യൂ​ഷ​ൻ സെ​ൻറ​റി​ലെ അ​ധ്യാ​പി​ക ഷൈ​ല​ജ​ക്കെ​തി​രെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി്ൽ ചെ​ങ്ങ​ന്നൂ​ർ പോ​ലി​സ് കേ​സെ​ടു​ത്തു.

ന​വം​ബ​ർ 30നാ​ണ് കു​ട്ടി​യെ മ​ർ​ദി​ച്ച​ത്. ടീ​ച്ച​ർ കൊ​ടു​ത്ത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ക്ലാ​സി​ലെ മ​റ്റ് കു​ട്ടി​ക​ളു​ടെ മു​ൻ​പി​ൽ വ​ച്ചാ​യി​രു​ന്നു മ​ർ​ദ്ദ​നം. സം​ഭ​വ​ത്തി​ന് ശേ​ഷം ടീ​ച്ച​റും ഭ​ർ​ത്താ​നും ചേ​ർ​ന്ന് വീ​ട്ടി​ലെ​ത്തി പ​ണം ന​ൽ​കി സം​ഭ​വം ഒ​തു​ക്കി തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​താ​യും മാ​താ​പി​താ​ക്ക​ൾ പോലീസിനു നൽകിയ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
മകൾക്കായി നീതി നടപ്പിലാക്കാൻ കുവൈത്തിൽ നിന്ന് പറന്നിറങ്ങി പിതാവ്, 12 കാരിയായ മകളെ പീഡിപ്പിച്ച ബന്ധുവിനെ ഇരുമ്പുദണ്ഡിന് അടിച്ച് കൊലപ്പെടുത്തി, സ്വയം നിയമം നടപ്പിലാക്കിയത് പോലീസ് പ്രതിയെ ഉപദേശിച്ചു വിട്ടയച്ചതോടെ

pathram desk 5:
Related Post
Leave a Comment