2025 രൂപയുടെ ന്യൂ ഇയര്‍ വെല്‍കം പ്ലാന്‍ അവതരിപ്പിച്ച് ജിയോ..!! 200 ദിവസത്തെ അണ്‍ലിമിറ്റഡ് 5ജി വോയ്‌സ്, എസ്എംഎസ്, ഡാറ്റ പ്ലാന്‍. 500 ജിബി 4ജി ഡാറ്റ സൗജന്യം. പ്രതിദിനം 2.5 ജിബി ഡാറ്റ…

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ന്യൂ ഇയര്‍ വെല്‍ക്കം പ്ലാന്‍ അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. 2025 രൂപയുടെ പുതുവര്‍ഷ വെല്‍ക്കം പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് 200 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് 5ജി, വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങള്‍ ലഭിക്കും. 500 ജിബി 4ജി ഡാറ്റയും ഉപയോക്താക്കള്‍ക്ക് ലഭിക്കും. പ്രതിദിനം 2.5 ജിബി ഡാറ്റയാണ് ലഭ്യമാകുക.

പുതിയ പ്ലാനിലൂടെ 468 രൂപ ഉപഭോക്താക്കള്‍ക്ക് ലാഭിക്കാമെന്ന് കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 2150 രൂപയുടെ പാര്‍ട്ണര്‍ കൂപ്പണുകളും പ്ലാനിന്റെ ഭാഗമായി ലഭിക്കും.

അജിയോ പ്ലാറ്റ്‌ഫോമില്‍ നിന്ന് 2500 രൂപയ്ക്ക് പര്‍ച്ചേസ് ചെയ്യുമ്പോള്‍ 500 രൂപയുടെ കൂപ്പണ്‍ റിഡീം ചെയ്യാനുള്ള അധിക ആനുകൂല്യവും പ്ലാനിലുണ്ട്.

സ്വിഗ്ഗിയില്‍ നിന്ന് 499 രൂപയുടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ 150 രൂപയുടെ ഡിസ്‌ക്കൗണ്ട് ലഭിക്കും. മാത്രമല്ല ഈസ് മൈ ട്രിപ് ഡോട് കോമിലൂടെ എയര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 1500 രൂപയുടെ കിഴിവുകളുമുണ്ട്. ഡിസംബര്‍ 11 മുതല്‍ 2025 ജനുവരി 11 വരെയാണ് ഈ ഓഫര്‍ കാലാവധി.

അറസ്റ്റ് തടാൻ അല്ലു അർജുൻ്റെ പുതിയ നീക്കം..!! ഹർജ് തീർപ്പാക്കുന്നത് വരെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിൽ…..

pathram desk 1:
Related Post
Leave a Comment