ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ അഞ്ചുവയസുകാരൻ അകപ്പെട്ടിട്ട് മൂന്നുദിവസം. കുട്ടിയെ ഇനിയും രക്ഷപ്പെടുത്താനായില്ലെങ്കിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 155 അടി ആഴത്തിലും 4 അടി വീതിയിലും ഒരു തുരങ്കം നിർമിച്ച് കുട്ടിക്കരികിലെത്താനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇതു പൂർത്തിയായാൽ കുട്ടിക്കരുകിലെത്തിച്ചേരാമെന്നാണ് കരുതുന്നത്. മൂന്ന് ദിവസമായി കുട്ടി കുഴൽക്കിണറിൽ കുടുങ്ങികിടക്കുകയാണ്.
തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചുവയസുകാരൻ ആര്യൻ അപകടത്തിൽപ്പെട്ടത്. കുട്ടി കാളീഘാട്ട് ഗ്രാമത്തിലെ ഒരു ഫാമിൽ കളിക്കുകയായിരുന്നു. ഇതിനിടെ തുറന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ലോക റെക്കോഡ് നേടാൻ പുതു വഴികൾ തേടി ഒണ്‍ലിഫാന്‍സ് മോഡൽ ലില്ലി ഫിലിപ്‌സ്, ഇത്തവണ ഒരു ദിവസം കൊണ്ട് 101 അല്ല ആയിരം പുരുഷന്മാരുമായി കിടക്ക പങ്കിടും, ഇതാണ് ശരിക്കും ചലഞ്ച്, അങ്ങനെ സംഭവിച്ചാല്‍ അതൊരു ലോക റെക്കോഡ് ആകുമെന്നും മോഡൽ
ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), സിവിൽ ഡിഫൻസ് ടീമുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. രാജസ്ഥാൻ മന്ത്രിയും ബിജെപി നേതാവുമായ കിരോഡി ലാൽ മീണ സംഭവസ്ഥലത്തെത്തി ആര്യൻ്റെ ആരോഗ്യനില കാമറയിലൂടെ നിരീക്ഷിച്ചിരുന്നു. രാജ്യത്തുടനീളം ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്നും കുഴൽക്കിണറുകൾ മൂടുന്നത് സംബന്ധിച്ച് നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Leave a Comment