സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, 15 ഓളം യുദ്ധക്കപ്പലുകൾ പൂർണ്ണമായും തകർത്തു, രണ്ടു ദിവസത്തിനിടെ ഇസ്രയേൽ സൈന്യം നടത്തിയത് 480 ആക്രമണങ്ങൾ, ഞാൻ വാ​ഗ്ദാനം ചെയ്തപോലെ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്- നെതന്യാഹു

ഡമാസ്‌കസ്: അസദ് ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് പിന്നാലെ സിറിയയിൽ തുടരെത്തുടരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. കഴിഞ്ഞ ദിവസങ്ങളിൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നടന്ന വ്യോമാക്രമണങ്ങൾക്ക് പിന്നാലെ സിറിയയുടെ ഒരുകൂട്ടം യുദ്ധകപ്പലുകൾ ഇസ്രയേൽ തകർത്തു. തിങ്കളാഴ്ച രാത്രി അൽ ബയ്ദ, ലതാകിയ തുറമുഖങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇവിടെ നങ്കൂരമിട്ടിരുന്ന 15 ഓളം കപ്പലുകൾ പൂർണ്ണമായും തകർത്തു. ആക്രമണത്തിൽ തുറമുഖങ്ങൾക്കും കാര്യമായ നാശനഷ്ടം സംഭവിച്ചു.

ഇതിനിടെ, പശ്ചിമേഷ്യയുടെ മുഖം തങ്ങൾ മാറ്റുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബാഷർ അൽ അസദ് ഭരണത്തിന്റെ തകർച്ചയെ ‘പുതിയതും നാടകീയവുമായ ഒരു അധ്യായം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്.

‘സിറിയൻ ഭരണകൂടത്തിന്റെ തകർച്ച ഹമാസിനും ഹിസ്ബുള്ളയ്ക്കും ഇറാനും ഞങ്ങൾ നൽകിയ കനത്ത പ്രഹരത്തിന്റെ നേരിട്ടുള്ള ഫലമാണ്. ഞാൻ മുമ്പ് വാഗ്ദാനം ചെയ്തതുപോലെ, ഞങ്ങൾ പശ്ചിമേഷ്യയുടെ മുഖം മാറ്റുകയാണ്’ നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 480 ഓളം ആക്രമണങ്ങളാണ് സിറിയയിൽ ഇസ്രയേൽ സൈന്യം നടത്തിയിട്ടുള്ളത്. അസദ് നാടുവിടുകയും സിറിയ വിമതർ പിടിച്ചടക്കുകയും ചെയ്തതിന് പിന്നാലെ തന്ത്രപ്രധാനമായ ഗോലൻ കുന്നുകളും ഇസ്രയേൽ കൈവശപ്പെടുത്തി. ഇവിടുത്തെ ബഫർ സോണിലേക്കും അതിനപ്പുറത്തേക്കും ഇസ്രയേൽ കരസേനയെ വിന്യസിച്ചതായാണ് വിവരം.

ശത്രുതയുടെ ഒരു ശക്തിയെയും തങ്ങളുടെ അതിർത്തിയിൽ നിലയുറപ്പിക്കാൻ അനുവദിക്കില്ലെന്ന് ഗോലൻ കുന്നുകൾ കൈവശപ്പെടുത്തിയ ശേഷം നെതന്യാഹു പറഞ്ഞിരുന്നു. ഇസ്രയേലിന് ഭീഷണിയാകുന്ന എല്ലാ സംവിധാനങ്ങളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രസ്താവനയിൽ അറിയിച്ചു. സിറിയൻ യുദ്ധ കപ്പലുകൾ തകർക്കാനുള്ള ഓപ്പറേഷൻ വൻ വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോ..? ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നു…!! പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണ്..?? ദേശീയ തലത്തിൽ സിപിഎം പരാജയമാണ്…, താഴോട്ടാണു വളർച്ച…!!! സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾ….

സിറിയയുടെ അതിപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റഡാറുകൾ, സൈനിക സിഗ്‌നൽ സംവിധാനങ്ങൾ, ആയുധശേഖരങ്ങൾ തുടങ്ങിയവ ഇസ്രയേൽ കഴിഞ്ഞ ദിവസങ്ങളിൽ തകർത്തിരുന്നു. വിമതർ കൈയടക്കാതിരിക്കാനാണ് തങ്ങൾ ആക്രമണം നടത്തുന്നതെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ യു.എൻ. രക്ഷാസമിതിയിൽ പറഞ്ഞു. ഇസ്രയേലിന്റെ ആക്രമണത്തെ ഈജിപ്തും ഖത്തറും സൗദി അറേബ്യയും അപലപിച്ചു. സുരക്ഷിതത്വം വീണ്ടെടുക്കാനുള്ള സിറിയയുടെ സാധ്യതകളെ തകർക്കുന്ന നീക്കമാണിതെന്ന് സൗദി പറഞ്ഞു

ഇതിനിടെ ബാഷർ അൽ അസദിനെ പുറത്താക്കി സിറിയയുടെ ഭരണം പിടിച്ച വിമതർ, മുഹമ്മദ് അൽ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാർച്ച് ഒന്നുവരെയാണ് അൽ ബഷീറിന്റെ കാലാവധി. വിമതർക്കു നേതൃത്വം നൽകുന്ന ഹയാത്ത് തഹ്രീർ അൽ ഷാമിന്റെ (എച്ച്ടിഎസ്) നിയന്ത്രണത്തിൽ ഇഡ്ലിബ് ഭരിക്കുന്ന സാൽവേഷൻ സർക്കാരിൽ പ്രധാനമന്ത്രിയാണ് നാൽപ്പത്തിയൊന്നുകാരനായ അൽ ബഷീർ.

pathram desk 5:
Related Post
Leave a Comment