ആൺ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനെച്ചൊല്ലി തർക്കവും, ദേഹോപദ്രവവും, പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറി, കാമുകിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങിമരിച്ചു

പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത് യുവാവ് തൂങ്ങി മരിച്ചു.ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജി (21) ആണ് മരിച്ചത്. വാടക വീട്ടിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ജർമൻ ഭാഷാ പഠനത്തിനായി തിരിവല്ലയിലെത്തിയ അഭിജിത്ത് ക്ലാസിലെ സഹപാഠിയായ 19-കാരിയെ വീഡിയോ കോളിൽ വിളിച്ചുനിർത്തിയശേഷം കഴുത്തിൽ കുരുക്കിട്ട് ജീവനൊടുക്കുകയായിരുന്നു.

ഇതോടെ തിരുമൂലപുരത്തെ വാടക വീട്ടിലെത്തി പെൺകുട്ടി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പിന്നീട് പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി വിവരം അറിയിച്ചത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കുമളി സ്വദേശികളായ ഇരുവരും ദീർഘകാലമായി അടുപ്പത്തിലായിരുന്നു. പക്ഷെ സുഹൃത്തുക്കളായ ആൺകുട്ടികളോട് പെൺകുട്ടി ഇടപഴകുന്നത് അഭിജിത്തിന് ഇഷ്ടമല്ലായിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ പലപ്പോഴും തർക്കങ്ങളുണ്ടാകാറുണ്ടായിരുന്നു.

ഇക്കാര്യവും പറഞ്ഞ് അഭിജിത്ത് പല തവണ തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിരുന്നു എന്നും പെൺകുട്ടി പോലീസിനു നൽകിയ മൊഴിൽ പറയുന്നു. ഒടുവിൽ വിവരം പെൺകുട്ടി രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് പ്രണയബന്ധത്തിൽനിന്നും പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.

ലഹരി മരുന്ന് കടത്താൻ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം സുരക്ഷിതയിടമോ? മൂന്നു മാസത്തിനിടെ കസ്റ്റംസ് നടത്തിയത് 20.82 കോടി രൂപയുടെ കഞ്ചാവ് വേട്ട, മൂന്നരക്കോടി രൂപയുടെ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ

സോഷ്യൽ മീഡിയ വഴി മൂന്നുവർഷത്തെ പരിചയം, വിവാഹം കഴിക്കാൻ യുവാവ് ദുബായിൽ നിന്ന് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തി, ടാക്സിയിൽ 150 ബന്ധുക്കളേയും കൂട്ടി വിവാഹ പന്തലിലെത്തിയപ്പോൾ വധുവുമില്ല, പന്തലുമില്ല, 50,000 രൂപ അടിച്ചുമാറ്റിയതായും വരൻ

pathram desk 5:
Related Post
Leave a Comment