ഷമിയുടെ തിരിച്ചുവരവിന് തടസം രോഹിത്..?- ബംഗാളിന് വേണ്ടി ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ്, ചണ്ഡിഗഡിനെതിരെ 17 പന്തിൽ 32 റൺസ്…!! താൻ ഫിറ്റാണെന്ന് തെളിയിക്കുമ്പോഴും ധൃതി പിടിച്ച് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരില്ലെന്ന് ക്യാപ്റ്റൻ

ബെംഗളൂരു: ലോകകപ്പിനിടെയുണ്ടായ പരുക്കിനു ശേഷമുള്ള തിരിച്ചുവരവിൽ ബോളുകൊണ്ടും ബാറ്റുകൊണ്ടും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുകയാണ് മുഹമ്മദ് ഷമി. ഈ സീസണിൽ ഇതുവരെ ബംഗാളിന് വേണ്ടി കളിച്ച് ഒമ്പത് മത്സരങ്ങളിൽ ഷമി 10 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഒമ്പത് മത്സരങ്ങൾ തുടർച്ചയായി കളിച്ച സാഹചര്യത്തിൽ ഫിറ്റ്‌നെസ് വീണ്ടെടുക്കാൻ മറ്റൊന്നും ചെയ്യേണ്ടതില്ല. മാത്രമല്ല സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ ബംഗാളിനെയെത്തിച്ചതിൽ മുഖ്യ പങ്ക് വഹിച്ചത് മുഹമദ് ഷമിയെന്ന വെറ്ററൻ താരമായിരുന്നു. ബാറ്റിങ്ങിൽ അവസാന ഓവറുകളിൽ മുഹമ്മദ് ഷമിയെടുത്ത 17 പന്തിൽ 32 റൺസാണ് ചണ്ഡിഗഡിന്റെ ക്വാർട്ടർ മോഹങ്ങൾക്ക് തടയിട്ടത്. മൂന്നു റൺസിനായിരുന്നു ബം​ഗാളിന്റെ ക്വാർട്ടർ പ്രവേശനം.

എന്നാൽ ഇത്രയൊക്കെ പ്രകടനങ്ങൾ നടത്തിയിട്ടും ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ അവസാന രണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഷമിക്ക് ഇടം നേടാൻ തടസം നിൽക്കുന്നത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തന്നെയാണെന്ന് ദൈനിക് ജാഗരൻ റിപ്പോർട്ട് ചെയ്യുന്നത്. ടീമിലെടുക്കുന്നുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വദം നടന്നൂവെന്നും റിപ്പോർട്ടിൽ പറയുന്നു. ബോർഡർ – ഗവാസ്‌കർ ട്രോഫിക്ക് ഷമിയുടെ ലഭ്യതയെ കുറിച്ച് രോഹിത് സംസാരിച്ചു. അന്ന് രോഹിത് പറഞ്ഞത് ധൃതി പിടിച്ച് ഷമിയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരില്ലെന്നാണ്. താൻ പൂർണമായി സുഖം പ്രാപിച്ചുവെന്ന് ഷമി തറപ്പിച്ചു പറയുമ്പോഴും ബോർഡർ – ഗവാസ്‌കർ ട്രോഫിക്ക് പേസർ ഇതുവരെ പൂർണ ആരോഗ്യവാനല്ലെന്ന് രോഹിത്തും പറഞ്ഞു. ഇതിനെ ചൊല്ലിയാണ് ഇരുവരും തർക്കത്തിൽ ഏർപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

ബോർഡർ – ഗവാസ്‌കർ ട്രോഫിയിൽ കഴിഞ്ഞ ദിവസം അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോൽവിക്ക് ശേഷം രോഹിത്, ഷമിയെ കുറിച്ച് സംസാരിച്ചിരുന്നു. ഷമിക്ക് വേണ്ടി വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് രോഹിത് പറഞ്ഞു. എന്നാൽ എൻസിഎ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമെ ടീമിനൊപ്പം ചേർക്കൂവെന്നും രോഹിത് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ഷമിയെ ദൃതി പിടിച്ച് ടീമിൽ ഉൾപ്പെടുത്തില്ലെന്നും രോഹിത് കൂട്ടിചേർത്തു.

‘റിപ്പോർട്ടുകൾ ഇനം തിരിച്ചു സമർപ്പിച്ചു, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു, പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് പോയിട്ട് നൂറിലധികം ദിവസങ്ങളായി, ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല, കേന്ദ്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’
ഇന്ത്യൻ നായകന്റെ വാക്കുകൾ ഇങ്ങനെ” ഞങ്ങൾ അദ്ദേഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കാരണം സയ്യിദ് മുഷ്താഖ് അലിയെ കളിക്കുമ്പോൾ, ഷമിയുടെ കാൽമുട്ടിൽ നേരിയ നീർകെട്ടുണ്ടായി. ഇത്തരം കാര്യങ്ങൾ ഒരു ടെസ്റ്റ് മത്സരം കളിക്കാനുള്ള അദ്ദേഹത്തിന്റെ തയാറെടുപ്പുകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഞങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തെ പെട്ടന്നുതന്നെ ഇവിടെ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പരിക്ക് ഗുരുതരമാകുമോ എന്നുള്ള ഭയം തന്നെയാണ് അതിന് കാരണം.

ഷമി ഫിറ്റാണെന്ന് 100 ശതമാനം ഉറപ്പ് വരുത്തിയിട്ട് വേണം അദ്ദേഹം ടീമിൽ ഉൾപ്പെടുത്താൻ. അദ്ദേഹത്തിന് അമിതഭേരം ഏൽപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഷമിയെ എൻസിഎ സംഘം നിരീക്ഷിക്കുന്നുണ്ട്. അവർക്ക് എന്ത് തോന്നുന്നു എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങൾ ഒരു തീരുമാനമെടുക്കും. നാല് ഓവർ എറിഞ്ഞതിന് ശേഷം ആദ്യ ഇന്നിംഗ്സ് പൂർത്തിയാവുമ്പോൾ ഷമി എങ്ങനെയിരിക്കുന്നു എന്നെല്ലാം പരിശോധിക്കേണ്ടതുണ്ട്. അവന്റെ എല്ലാ കളിയും കാണുന്നത് എൻസിഎ സംഘമാണ്. അവർ പറഞ്ഞാൽ എപ്പോൾ വേണമെങ്കിലും ഷമിക്ക് വന്ന് കളിക്കാം.” രോഹിത് വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയ വഴി മൂന്നുവർഷത്തെ പരിചയം, വിവാഹം കഴിക്കാൻ യുവാവ് ദുബായിൽ നിന്ന് ഫ്ളൈറ്റ് പിടിച്ച് നാട്ടിലെത്തി, ടാക്സിയിൽ 150 ബന്ധുക്കളേയും കൂട്ടി വിവാഹ പന്തലിലെത്തിയപ്പോൾ വധുവുമില്ല, പന്തലുമില്ല, 50,000 രൂപ അടിച്ചുമാറ്റിയതായും വരൻ

‘റിപ്പോർട്ടുകൾ ഇനം തിരിച്ചു സമർപ്പിച്ചു, പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു, പ്രധാനമന്ത്രി വയനാട് സന്ദർശിച്ച് പോയിട്ട് നൂറിലധികം ദിവസങ്ങളായി, ഒരു രൂപ പോലും കേരളത്തിന് നൽകിയിട്ടില്ല, കേന്ദ്രം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു’

pathram desk 5:
Leave a Comment