ബഹിരാകാശത്ത് സീറോ ഗ്രാവിറ്റിയിൽ വെള്ളമടക്കമുള്ള ദ്രവപദാർത്ഥങ്ങൾ കുടിക്കുന്നതെങ്ങനെയെന്ന് സ്കൂൾ കുട്ടികൾക്ക് കാണിച്ച് സുനിതാ വില്യംസ്. ജന്മനാടായ മസാച്യുസാറ്റിലെ നീധാമിലെ സുനിതാ വില്യംസ് എലിമെന്ററി സ്കൂൾ വിദ്യാർഥികളുമായി നടത്തിയ വെർച്വൽ സെഷനിടെയായിരുന്നു സംഭവം.
സീറോ ഗ്രാവിറ്റിയിൽ ദ്രാവകങ്ങൾ ചലിക്കുന്നതെങ്ങനെയെന്നും അത് പ്രത്യേകമായി രൂപകൽപ്പന ചെയ്‌ത പൗച്ചുകൾ ഉപയോഗിച്ച് കുടിക്കുന്നതെന്നും അവർ കാണിച്ചത്.
കഴിഞ്ഞ ജൂണ്‍ മുതല്‍ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയിരിക്കുകയാണ് സുനിത വില്യംസും ബുച്ച് വില്‍മറും . ബോയിങ് നിര്‍മിച്ച സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് ഇവര്‍ നിലയത്തിലെത്തിയത്. എന്നാല്‍ പേടകത്തിലെ സാങ്കേതിക തകരാറുകള്‍ മൂലം ഇവരുടെ തിരിച്ചുവരവ് മുടങ്ങുകയായിരുന്നു.
Leave a Comment