വയനാട് ദുരന്തബാധിതർക്ക് വേണ്ട അധിക തുക തരാൻ തയാറാണോയെന്ന് കേന്ദ്രം പറയണം, മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ചെയ്യണം, എസ്ഡിആർഎഫിന് കൊടുക്കാൻ പറ്റുന്ന തുക 5000, റോഡ് പൊളിഞ്ഞാൽ കി.മീ. 75000 രൂപ, ഒരു വീടിന് 1,30,000 ഇതു മതിയോ പുനരധിവാസത്തിന്?- കെ രാജൻ

കൽപറ്റ: വയനാട്ടിലെ ദുരന്തത്തെ മറികടക്കാൻ ഒരുപാട് സഹായങ്ങൾ വേണ്ടിവരും, അതിനുവേണ്ടിയുള്ള പണം തരാൻ തയാറാണോ, ഇല്ലയോയെന്ന് കേന്ദ്രം പറയണമെന്ന് റവന്യൂമന്ത്രി കെ രാജൻ. ചൂരൽമല- മുണ്ടക്കൈ പുനരധിവാസ വിഷയത്തിൽ ഹൈക്കോടതിയുടെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

എസ്ഡിആർഎഫിന് പണം ഉണ്ടല്ലോ എന്ന് കേന്ദ്രത്തിലെ ചിലയാളുകൾ ചോദിക്കുന്നുണ്ട്. സ്ഥിരമായിട്ടുള്ള പുനരധിവാസം സാധ്യമാകുംവരെ ആളുകളെ വാടകവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വാടകകൊടുക്കാനുള്ള സംഖ്യ എസ്ടിആർഎഫിൽ നിന്നും കൊടുക്കാൻ പറ്റുമോ എന്നാണ് ചോദ്യം. പക്ഷെ ചൂരൽമലയിലെ ആവശ്യങ്ങൾക്കനുസരിച്ച് എസ്ഡിആർഎഫ് ഉപയോഗിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല. ആറായിരം രൂപവീതം വാടക കൊടുക്കുന്നത് സിഎംഡിആർഎഫിൽ നിന്നാണ്. ദുരന്തമുണ്ടായ ഉടനെ ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിച്ചവർക്ക് അടിയന്തരസഹായം എന്ന നിലയിൽ പതിനായിരം രൂപ വീതം കൊടുത്തു.

ഓഗസ്റ്റ് മാസത്തിൽത്തന്നെ 1032 കുടുംബങ്ങൾക്കാണ് ആ പണം കൊടുത്തുതീർത്തത്. 1032 പേർക്കുള്ള പതിനായിരം രൂപ വീതം എസ്ഡിആർഎഫിൽ നിന്നും കൊടുക്കാനാവില്ല, എത്ര കോടി രൂപ കൈയിലുണ്ടെങ്കിലും. എസ്ഡിആർഎഫിന്റെ മാനദണ്ഡമനുസരിച്ച് ആകെ കൊടുക്കാൻ കഴിയുക അയ്യായിരം രൂപയാണ്. എന്നാൽ മാനദണ്ഡങ്ങൾ വിട്ടുവീഴ്ച ചെയ്തുകൊണ്ട് തുക ചെലവഴിക്കേണ്ട ആവശ്യം ചൂരൽമലയിലുണ്ടെന്നും അതാണ് സർക്കാർ ഉന്നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ഞാനെന്റെ വീടും സ്ഥലവും വിറ്റിട്ടാണെങ്കിലും ആ കടം തിരിച്ചടയ്ക്കും…!!!! ആരെയും പറ്റിച്ചിട്ട് എങ്ങോട്ടും പോയിട്ടില്ല…!! കുവൈത്തിലെ ‘ഗൾഫ് ബാങ്കി’ൽ വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ പെട്ട എറണാകുളം സ്വദേശികൾ പറയുന്നു…!!!

വാടക, പുനരധിവാസത്തിനുള്ള ചെലവ് ഇതൊക്കെ വേണം. ഇപ്പോഴത്തെ കണക്കനുസരിച്ച് പരമാവധി ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയേ ഒരു വീടിന് ചെലവാക്കാൻ പറ്റുകയുള്ളൂ. അതുമതിയോ ഒരു കുടുംബത്തിന്റെ പുനരധിവാസത്തിന്? അപ്പോൾ പ്രത്യേക പാക്കേജ് വേണ്ടിവരും. ഒരു റോഡ് പൊളിഞ്ഞാൽ എസ്ഡിആർഎഫിൽ 677 കോടി ഉണ്ടെങ്കിലും ഒരു കിലോമീറ്ററിന് 75000 രൂപയേ അനുവദിക്കാനാവു. അത് മാനദണ്ഡമാണ്. നമ്മുടെ ആവശ്യം അധികസഹായം കേരളത്തിന് അനുവദിക്കുക എന്നതാണ്.

ചൂരൽമലയ്ക്ക് പ്രത്യേകമായി പാക്കേജ് അനുവദിച്ച് കിട്ടണം. 291 കോടി രൂപ എസ്ഡിആർഎഫിലേക്ക് തന്നു എന്നു പറയുന്നല്ലോ, അത് 15-ാം ധനകാര്യ കമ്മീഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് ലഭ്യമാകേണ്ട തുകയാണ്. കേരളത്തിന് ബാലൻസ് അക്കൗണ്ട് എത്രയുണ്ട് എന്ന ചോദ്യത്തിന് 01-04-2024-ൽ 544 കോടി രൂപ, ഈ വർഷത്തെ ആദ്യത്തെ ഗഡുകൂടി കൂട്ടി, ഉണ്ട് എന്ന് ഉത്തരം നൽകിയതാണ്. ആ പണത്തിന്റെ അമ്പത് ശതമാനത്തിൽ നിന്ന് എസിടിആർഎഫ് മാനദണ്ഡങ്ങൾ പ്രകാരം ഉപയോഗിക്കാവുന്ന തുകയാണ് കേന്ദ്രം കണക്കുകൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി

ഈ അമ്മയെ ഇങ്ങ് എടുക്കുവാ… എന്ന് പറയാതെയെടുത്ത ഒരു മകനാണ് ഞാൻ…!!! അമ്മയുടെ മൂത്ത സന്താനത്തിൻ്റെ സ്ഥാനമാണ് ഞാനിങ്ങ് എടുത്തിരിക്കുന്നത്.. ശാരദ ടീച്ചറുടെ നവതി ആഘോഷച്ചടങ്ങിലെത്തി സുരേഷ് ഗോപി…!!

വയനാട് പുനരധിവാസത്തിന് എസ്ഡിആർഎഫിൽനിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകൾ വ്യക്തമാക്കാത്തതിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കണക്കുകൾ കൃത്യമായി നൽകിയില്ലെങ്കിൽ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നൽകുമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ആരാഞ്ഞത്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ എസ്ഡിആർ ഫണ്ടിലെ കാര്യങ്ങൾ വിശദീകരിക്കാൻ ഫിനാൻഷ്യൽ ഓഫീസർ നേരിട്ട് ഹാജരായിട്ടുപോലും കോടതിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിഞ്ഞിരുന്നില്ല.

എസ്ഡിആർഎഫിൽ എത്ര പണമുണ്ടെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 677 കോടി എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. കേന്ദ്രസർക്കാർ എത്ര രൂപ നൽകി എന്നതിന്, രണ്ടു തവണയായി ആകെ 291 കോടി രൂപ കേന്ദ്രം എസ്ഡിആർ.എഫിലേക്ക് നൽകിയെന്നും സംസ്ഥാനം അറിയിച്ചു. ഇതിൽ 97 കോടി രൂപ സംസ്ഥാനത്തിന്റെ വിഹിതവും കൂടി ചേർത്താണുള്ളത്. ഇതിൽ 95 കോടി രൂപ സംസ്ഥാന സർക്കാർ, വയനാട്ടിലേത് അടക്കമുള്ള മറ്റ് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുകയും ചെയ്തു. ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണ്. ഇതിൽ എത്ര പണം വയനാടിന്റെ പുനഃരധിവാസത്തിനായി ചെലവഴിക്കുമെന്ന ചോദ്യത്തിനാണ് സംസ്ഥാന സർക്കാരിന്റെ പക്കൽ ഉത്തരമില്ലാതെ പോയത്. കണക്കുകൾ വ്യാഴാഴ്ച സമർപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെ വാദം പന്ത്രണ്ടാം തീയതിയിലേക്ക് മാറ്റിവച്ചു.

pathram desk 5:
Leave a Comment