ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്..? 677 കോടി രൂപയിൽ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെ..? ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോ…? ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ല…!! കേന്ദ്ര സർക്കാർ നൽകുന്നത് കൃത്യമായിരിക്കും… സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണം… സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി…!!!!

കൊച്ചി: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട കണക്കുകളിൽ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കണക്കുകൾ ശരിയല്ലെന്ന് കോടതി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ ഓഡിറ്റിംഗ്‌ നടക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. അവസാന ഓഡിറ്റ് റിപ്പോർട്ട് കൈവശമുണ്ടോയെന്ന് ചോദിച്ച ഹൈക്കോടതി ഹാജരാക്കാൻ നിർദേശം നൽകി.

എസ്ഡിആർഎഫിൽ ഇനി അവശേഷിക്കുന്നത് 677 കോടി രൂപയാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 677ലെ എത്ര ചെലവഴിക്കണമെന്ന് നിങ്ങൾക്കറിയില്ലെയെന്ന് ഹൈക്കോടതി ചോ​ദിച്ചു. ശരിയായ രീതിയlൽ കണക്കുകൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഹൈക്കോടതിയുടെ വിമർശനം. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത് എന്ന് കോടതി ചോ​ദിച്ചു.

നീക്കിയിരിപ്പുള്ള 677 കോടി അതോറിറ്റിയുടെ കൈവശമില്ലയെന്ന് കോടതി ചോദിച്ചു. കണക്കുകൾ കൈവശമില്ലാത്തത് കൊണ്ടാണ് കേന്ദ്രസഹായം തേടേണ്ടി വരുന്നതെന്ന് കോടതി പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ കൃത്യമായിരിക്കും. കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോൾ കൃത്യമായ കണക്ക് വേണമെന്ന് സംസ്ഥാനത്തോട് ഹൈക്കോടതി പറഞ്ഞു.

ഒഡിറ്റിം​ഗിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് സർക്കാരിനോട് ചോദിച്ചു. വ്യക്തത വരുത്താമെന്ന് സർക്കാർ മറുപടി നൽകി. 677 കോടി രൂപ മതിയായതല്ലെന്ന് അമികസ് ക്യൂറി ഹൈക്കോടതിയിൽ പറഞ്ഞു. മതിയായതല്ലെന്ന് ബോധ്യമുണ്ടെന്ന് ഹൈക്കോടതി മറുപടി നൽകി. പരസ്പരം കുറ്റപ്പെടുത്തുന്നത് നിർത്തു എന്നും ദുരന്തത്തിൽപെട്ടവരെ കൂടി അപമാനിക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.

അടിച്ചാൽ തിരിച്ചടിക്കണം.., ഞാനുൾപ്പെടെയുള്ള ആളുകൾ അടിച്ചിട്ടുണ്ട്..!!! തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണം…!! പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ല…!!! തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നും എം.എം. മണി…

677 കോടി ദുരന്ത നിവാരണ ഫണ്ടിൽ ഉണ്ടോയെന്ന് ഉറപ്പില്ലെന്ന് ഹൈക്കോടതി. പാസ്സ് ബുക്കിൽ കാണും അക്കൗണ്ടിൽ കാണില്ലെന്ന് ഹൈക്കോടതിയുടെ പരിഹാസം കണക്കുകൾ ഇല്ലാതെയാണോ വാർത്തകളുടെ അടിസ്ഥാനത്തിൽ ബഹളമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ചർച്ചകൾ എല്ലാം രാഷ്ട്രീയാവശ്യത്തിനായിരിക്കാമെന്നും കോടതിയുടെ വിമർശനം.

1712 തവണ കൈരളിയിൽ ഓടിച്ച വല്യേട്ടൻ റീ റിലീസ് ചെയ്തു എന്നത് മാത്രമാണ് പിണറായി സർക്കാരിൻ്റെ ആകെ ഭരണം നേട്ടം..!!! വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നു.., ക്ഷേമപെൻഷൻ മര്യാദയ്ക്ക് കൊടുക്കില്ല.., കെഎസ്ആർടിസി നേരാംവണ്ണം ഓടിക്കില്ല.., റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണി നടത്തുകയും ഇല്ല…!! എൻ്റെ ക്യാപ്റ്റാ.., ഒന്ന് പോയി തരാമോ… എന്ന് സന്ദീപ് വാര്യർ

എസ്ഡിആർഎഫില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നല്‍കി. കൃത്യമായ കണക്കുകൾ ഹാജരാക്കാൻ നിർദേശം നൽകി കോടതി. എസ്.ഡി.ആർ.എഫ് ഫണ്ടിലെ നീക്കിയിരുപ്പ് ,വിനിയോഗിച്ച തുക ,ആവശ്യമായ തുക എന്നിവ അറിയിക്കണമെന്ന് കോടതി നിർദേശം. കേസ് വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.

നീല ട്രോളി ബാഗ് വിവാദത്തിൽ അന്വേഷണം തുടരുന്നു… ബിന്ദു കൃഷ്‌ണയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം..!! പാലക്കാട്ടെ പൊലീസ് സംഘം കൊല്ലത്തെ ഫ്ലാറ്റിലെത്തി…!!!

നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, ശരീരത്തിൽ മുറിവുകളോ, പരുക്കുകളോയില്ല, അസ്വഭാവികതയില്ല- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി കുടുംബം, പോസ്റ്റ്‌മോർട്ടം കോഴിക്കോടെ നടത്താവുവെന്ന് ആവശ്യപ്പെട്ടിരുന്നു- ബന്ധു

എത്രയും വേ​ഗം നാട്ടിലെത്താനുള്ള വഴി സ്വീകരിക്കുക..!!! ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക…!!! സുരക്ഷയുടെ കാര്യത്തിൽ കഴിയുന്നത്ര മുൻകരുതൽ സ്വീകരിക്കുക..!! പുറത്തുള്ള യാത്രകൾ ചുരുക്കുക…!! ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

pathram desk 1:
Leave a Comment