നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെ, ശരീരത്തിൽ മുറിവുകളോ, പരുക്കുകളോയില്ല, അസ്വഭാവികതയില്ല- പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തള്ളി കുടുംബം, പോസ്റ്റ്‌മോർട്ടം കോഴിക്കോടെ നടത്താവുവെന്ന് ആവശ്യപ്പെട്ടിരുന്നു- ബന്ധു

കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അസ്വഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ആത്മഹത്യതന്നെയാണ് എഡിഎമ്മിന്റേത്. സംശയകരമായ പരുക്കുകളോ മുറിവുകളോ ദേഹത്തില്ല. ആന്തരികാവയവങ്ങളിൽ അസ്വഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

അതേസമയം സർക്കാർ വെള്ളിയാഴ്ച കോടതിയിൽ നൽകിയ സത്യവാങ്മൂലം തള്ളി നവീനിന്റെ കുടുംബം. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടത്തിയതിനുശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. അതുപോലെ പോസ്റ്റ്‌മോർട്ടം പരിയാരത്ത് നടത്തരുതെന്നും കോഴിക്കോട് നടത്തണമെന്നും തങ്ങൾ ആവശ്യപ്പെട്ടിരുന്നതായും ബന്ധു അനിൽ പി നായർ പറഞ്ഞു. എന്നാൽ അവർ കേൾക്കാതെ പരിയാരത്ത് തന്നെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. കോടതിയിൽ പറയാനുള്ളത് പറഞ്ഞിട്ടുണ്ട്, കൊലപാതകമാണോ എന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോയത് കരൾ പകുത്തുനൽകി സ്നേഹിച്ചവൾ, ആരോ​ഗ്യം ഇനിയും പൂർണസ്ഥിതിയിലായിട്ടില്ല, മകൻ ഇപ്പോഴും ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ, പുഷ്പ 2 ഭാസ്കറിനു നഷ്ടമാക്കിയത് കുടുംബത്തിന്റെ അത്താണിയെ

നവീൻ ബാബുവിനെ കൊലപ്പെടുത്തിയതാണെന്നു സംശയിക്കാൻ കാരണങ്ങളില്ലെന്നു പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ട്, പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർമാരുടെ മൊഴി, സാക്ഷിമൊഴി, സാഹചര്യ തെളിവുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കൊലപാതകമാണെന്ന സംശയം ഉന്നയിക്കാനുള്ള കാരണമില്ലെന്നാണ് എതിർ സത്യവാങ്മൂലത്തിൽ പറയുന്നത്.

പിപി ദിവ്യയുടെയും കണ്ണൂർ കലക്ടറുടെയും നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്നു പറയപ്പെടുന്ന പ്രശാന്തിന്റെയും കോൾ ‌രേഖകൾ ശേഖരിച്ചു. കൂടാതെ, സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചെന്നും കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത് കൊടേരി നൽകിയ എതിർസത്യവാങ്മൂലത്തിൽ അറിയിച്ചു. ഇതിനിടെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്നു സിബിഐ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടിലാണ് സർക്കാർ.

pathram desk 5:
Related Post
Leave a Comment