ഹൈക്കോടതി നിർദേശങ്ങൾ പാലിച്ച് തൃശൂർ പൂരം നടത്താൻ പറ്റില്ല, അങ്ങനെ വന്നാൽ പൂരം ഉപേക്ഷിക്കേണ്ടിവരും, പ്രതീക്ഷ സർക്കാരിൽ-പാറമേക്കാവ് സെക്രട്ടറി

തൃശൂർ: ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഒരുതരത്തിലും തൃശൂർ പൂരം നടത്താൻ പറ്റില്ലെന്നും അങ്ങനെയെങ്കിൽ തൃശൂർ പൂരം പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്നും പാറമേക്കാവ് സെക്രട്ടറി ജി രാജേഷ്. പകൽ സമയത്ത് ആന എഴുന്നള്ളിപ്പ് പാടില്ലെന്നാണ് ഹൈക്കോടതി നിർദേശം. പക്ഷെ ഈ ഉത്തരവ് നടപ്പാക്കിയാൽ ഉത്സവങ്ങൾ നടക്കില്ല. ഇത് സംബന്ധിച്ച് നിയമനിർമാണം നടത്തണം. സംസ്ഥാന സർക്കാരിലാണ് ഇനിയുള്ള പ്രതീക്ഷയെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു.

ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ വന്നതോടെ ജില്ലയിൽ 1,600 ഉത്സവങ്ങൾ പ്രതിസന്ധിയിലാണെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു. ആന എഴുന്നള്ളിപ്പും പൂരം വെടിക്കെട്ടും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. വിഷയം ചർച്ച ചെയ്യാൻ ഡിസംബർ എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരും. വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യും. ഇതിന് ശേഷം പ്രതിഷേധ കൺവെൻഷനും സംഘടിപ്പിക്കും. തൃശൂർ ജില്ലയിലെ ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾ കൺവെൻഷനിൽ പങ്കെടുക്കും. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.
‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു… 3 കുട്ടികളെ ക്രൂരമായി മർദ്ദിച്ച അജ്ഞാതനെതിരേ കേസെടുത്തു…!! അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി…

സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനിക്കും. പൂരം നടത്താൻ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകും. നിയമനിർമാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജി രാജേഷ് വ്യക്തമാക്കി.

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശന നിർദേശമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ഉത്സവങ്ങൾക്കുള്ള ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. അനിവാര്യമായ ആചാരമല്ലെങ്കിൽ ഉത്സവങ്ങൾക്ക് ആന എഴുന്നള്ളിപ്പ് തുടരാനാവില്ല. ഒരുകാര്യം ഏറെ കാലമായി സംഭവിക്കുന്നതുകൊണ്ട് മാത്രം അനിവാര്യമായ മതാചാരമാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. എഴുന്നള്ളിപ്പിന് ആനകൾ തമ്മിലുള്ള മൂന്ന് മീറ്റർ അകലം കർശനമായി പാലിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. മാർഗ നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

pathram desk 5:
Leave a Comment