കോൽക്കത്ത: കോൽക്കത്തയിൽ തെരുവിൽ കഴിയുന്ന ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള കുഞ്ഞ് പീഡനത്തിനിരയായി. ഫുട്പാത്തിനരികിൽ കിടത്തിയിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചതാകാമെന്ന് പോലീസ്.
നവംബർ 30ന് ഒരു യുവതി ഫുട്പാത്തിൽ ഒറ്റയ്ക്ക് ഇരുന്നു കരയുന്നത് കണ്ട ഒരാളാണ് ബർട്ടോല്ല പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചത്.
തുടർന്ന് പോലീസ് കുട്ടിയെ ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഹോസ്പിറ്റലിൽ ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ പാടുകൾ കണ്ടത്.
കുട്ടിയുടെ ശരീരത്തിൽ ലൈംഗീക പീഡനത്തെ സൂചിപ്പിക്കുന്ന നിരവധി പോറലുകൾ ഉണ്ടായിരുന്നു. അന്വേഷണം ആരംഭിച്ചതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്തതായും സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ഫുട്പാത്തിൽ കിടത്തിയ കുഞ്ഞിനെ എടുത്ത് എവിടേക്കോ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കുറ്റകൃത്യം ചെയ്തതിന് ശേഷം കുട്ടിയെ അവിടെയുപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
Leave a Comment