കനത്ത മഴയിൽ റോഡിലേക്ക് മരക്കൊണ്ട് ഒടിഞ്ഞുവീഴുന്നതു കണ്ട് കാർ വെട്ടിച്ചുമാറ്റി, തെങ്ങിലിടിച്ച കാർ കുത്തനെ പതിച്ചത് കുളത്തിലേക്ക്, വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരിൽ കനത്ത മഴയിൽ കാര്‍ കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കാര്‍ യാത്രികനായ യുവാവ് മരിച്ചു. കണ്ണൂര്‍ അങ്ങാടിക്കടവ് കുറിച്ചികുന്നേൽ ബെന്നിയുടെ മകൻ ഇമ്മാനുവൽ (24) ആണ് ദാരുണമായി മരണപ്പെട്ടത്.

കണ്ണൂര്‍ അങ്ങാടിക്കടവിൽ ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. കുളത്തിലേക്ക് കുത്തനെ മറിഞ്ഞ കാറിൽ നിന്ന് യാത്രികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂരിൽ വിദ്യാര്‍ഥിയായ ഇമ്മാനുവൽ പരീക്ഷ കഴിഞ്ഞ് തിരിച്ച് അങ്ങാടിക്കടവിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടി മേഖലയിൽ രാത്രിമുതൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. റോഡിലൂടെ പോകുന്നതിനിടെ മരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ സമീപത്തെ തെങ്ങിൽ കാര്‍ ഇടിച്ചുകയറി. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു.

pathram desk 5:
Related Post
Leave a Comment