ദേ, പൊന്ന് താഴേക്കു പോയേ… പ​വ​ന് ഒ​റ്റ​യ​ടി​ക്ക് കുറഞ്ഞത് 960 രൂ​പ​

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​ദി​വ​സ​വും താഴേക്കു പതിച്ച് സ്വ​ർ​ണ​വി​ല. ഇ​ന്ന് പ​വ​ന് ഒ​റ്റ​യ​ടി​ക്ക് 960 രൂ​പ​യും ഗ്രാ​മി​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല പ​വ​ന് 56,640 രൂ​പ​യി​ലും ഗ്രാ​മി​ന് 7,080 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. 18 കാ​ര​റ്റ് സ്വ​ർ​ണം ഗ്രാ​മി​ന് 90 രൂ​പ കു​റ​ഞ്ഞ് 5,850 രൂ​പ​യി​ലെ​ത്തി.

തി​ങ്ക​ളാ​ഴ്ച സ്വ​ർ​ണ​വി​ല ഒറ്റയടിക്ക് 800 രൂ​പ ഇ​ടി​ഞ്ഞി​രു​ന്നു. ആ​റു ദി​വ​സ​ത്തി​നി​ടെ മാ​ത്രം പ​വ​ന് 2,920 രൂ​പ​യും ഗ്രാ​മി​ന് 365 രൂ​പ​യും കൂ​ടി​യ ശേ​ഷ​മാ​ണ് സ്വർണത്തിന്റെ തിരിച്ചിറക്കം. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ 1,800 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​ക്ടോ​ബ​ർ 31ന് ​രേ​ഖ​പ്പെ​ടു​ത്തി​യ 59,640 രൂ​പ​യാ​ണ് കേ​ര​ള​ത്തി​ൽ പ​വ​ൻ വി​ല​യി​ലെ എ​ക്കാ​ല​ത്തെ​യും റി​ക്കാ​ർ​ഡ്.

ഈ ​മാ​സ​ത്തി​ൻറെ തു​ട​ക്ക​ത്തി​ൽ 59,080 രൂ​പ​യാ​യി​രു​ന്നു സ്വ​ർ​ണ​വി​ല. ഒ​രു​ഘ​ട്ട​ത്തി​ൽ സ്വ​ർ​ണ​വി​ല 60,000 ക​ട​ന്നും കു​തി​ക്കു​മെ​ന്ന് തോ​ന്നി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഏ​ഴി​ന് 57,600 രൂ​പ​യാ​യി താ​ഴ്ന്ന ശേ​ഷം ഒ​രു​ത​വ​ണ തി​രി​ച്ചു​ക​യ​റി​യ സ്വ​ർ​ണ​വി​ല പി​ന്നീ​ട് ഇ​ടി​യു​ന്ന​താ​ണ് ക​ണ്ട​ത്. ന​വം​ബ​ർ 14,16,17 തീ​യ​തി​ക​ളി​ൽ 55,480 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ലേ​ക്കും സ്വ​ർ​ണ​വി​ല എ​ത്തി​യ സ്വ​ർ​ണം പി​ന്നീ​ടു​ള്ള ഒ​രാ​ഴ്ച​കൊ​ണ്ട് വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​യി​രു​ന്നു. വീ​ണ്ടും റി​ക്കാ​ർ​ഡ് നി​ര​ക്കി​ലേ​ക്ക് കു​തി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ട​ത്താ​ണ് തി​ങ്ക​ളാ​ഴ്ച ക​ന​ത്ത ഇ​ടി​വ് നേ​രി​ട്ട​ത്. അ​തേ​സ​മ​യം, വെ​ള്ളി​വി​ല​യി​ൽ ര​ണ്ടു​രൂ​പ കു​റ​ഞ്ഞ് 96 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഹാ​ൾ​മാ​ർ​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

pathram desk 5:
Related Post
Leave a Comment