തൃശൂർ: തൊഴിലന്വേഷകർക്ക് 5000 ൽ അധികം തൊഴിലവസരങ്ങൾ തുറന്നു നൽകി മണപ്പുറം ഗ്രൂപ്പ്. രാജ്യത്തുടനീളം മണപ്പുറം ഗ്രൂപ്പിന് കീഴിലുള്ള മണപ്പുറം ഫിനാൻസ്, ആശീർവാദ് മൈക്രോഫിനാൻസ്, കമ്പനിയുടെ ഉപ സ്ഥാപനങ്ങൾ എന്നിവയിലാണ് അവസരങ്ങളുള്ളത്. തസ്തികകളുടെയും അപേക്ഷിക്കാൻ ആവിശ്യമായ യോഗ്യതകളുടെയും വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു;
തസ്തിക: ഓഡിറ്റ്, ക്രെഡിറ്റ് ഓപ്പറേഷൻസ്, കംപ്ലൈൻസ്, സെക്രെട്ടേറിയൽ, ബിസിനസ്
യോഗ്യത: സിഎ, സിഎംഎ, സിഎസ്, എൽഎൽബി, എംബിഎ, ബിടെക്
തസ്തിക: ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ്, ഓപ്പറേഷൻ അസിസ്റ്റന്റ്
യോഗ്യത: ഡിഗ്രി, പിജി
തസ്തിക: ഹൗസ് കീപ്പിംഗ്
യോഗ്യത: പത്താം ക്ലാസ്
21 മുതൽ 35 വയസുവരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾക്ക് മണപ്പുറം ഫിനാൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.manappuram.com/careers വഴി അപേക്ഷകൾ സമർപ്പിക്കാം.
Leave a Comment