ഒരു കോടതി പറഞ്ഞു ശരി, അടുത്ത കോടതി പറഞ്ഞു തെറ്റ്, ഇതിന്റെ മുകളിൽ കോടതി ഉണ്ട്: സജി ചെറിയാൻ

തിരുവനന്തപുരം: ഹൈക്കോടതിയുടെ ഉത്തരവ് കിട്ടിയ ശേഷം പരിശോധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി സജി ചെറിയാൻ. ഇവിടെ ധാർമികപരമായ ഒരു പ്രശ്നവുമില്ല. പോലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിന് ശേഷമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചത്.

അങ്ങനെ നോക്കിയാൽ ഒരു കോടതി പറഞ്ഞു ശരി. അടുത്ത കോടതി പറഞ്ഞു തെറ്റ്. ഇതിന്റെ മുകളിൽ കോടതി ഉണ്ട്. നിയമപരമായ കാര്യങ്ങൾ പരിശോധിച്ചതിന് ശേഷം മാത്രമേ ഒരു അഭിപ്രായം പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.


അന്വേഷണത്തെ സംബന്ധിച്ചാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി അന്വേഷിക്കാൻ പറഞ്ഞിട്ടുള്ള ഭാ​ഗമേതാണോ അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിക്കട്ടേ. ഒരിക്കൽ ധാർമികതയുടെ പേരിൽ രാജിവച്ചു. ആ ധാർമികതയുടെ ഉത്തരവാദിത്വം കഴിഞ്ഞു. അതിന് ശേഷം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. താനിപ്പോഴും തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്.

മാത്രമല്ല തന്റെ പ്രസം​ഗത്തിലെ പരാമർശങ്ങളെ കുറിച്ചുള്ള കണ്ടെത്തലുകളിലേക്ക് ഹൈക്കോടതി കടന്നിട്ടില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

pathram desk 5:
Related Post
Leave a Comment