നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ, സംസാരിക്കുന്നതു പോലും സോഫ്റ്റായി, നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ

അന്തരിച്ച പ്രമുഖ നടൻ മേഘനാഥനെ അനുസ്മരിച്ച് സിനിമ-സീരിയൽ നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ പറ്റുന്നില്ലെന്നും സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു നടന്റെ അന്ത്യം.

നടൻ ബാലൻ കെ. നായരുടെയും ശാരദാ നായരുടെയും മകനായി ജനനം. ചെ​ങ്കോ​ൽ, ഈ ​പു​ഴ​യും ക​ട​ന്ന് തു​ട​ങ്ങി 50-ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു.1983-​ൽ പു​റ​ത്തി​റ​ങ്ങി​യ അ​സ്ത്ര​മാ​ണ് ആ​ദ്യ​ചി​ത്രം. ആസിഫ് അലി മുഖ്യവേഷത്തിലെത്തിയ കൂമനിലാണ് അവസാനമായി അഭിനയിച്ചത്.

സീമ ജി. നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

ആദരാഞ്ജലികൾ. ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനിൽനിന്ന് വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വർക്ക് ചെയ്തകാര്യവും മറ്റും… അത്രക്കും പാവമായിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്. എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല. ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്, അവിടെ അടുത്താണ് വീടെന്ന്. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാൻസർ ആണെന്ന് അറിഞിരുന്നു. അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു. കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വര എന്താണ് എഴുതേണ്ടത്. എന്താണ് പറയേണ്ടത്.

pathram desk 5:
Related Post
Leave a Comment