‘കു​ന്തം, കു​ട​ച​ക്രം’ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പരാമർശങ്ങൾ; തുടരന്വേഷണം വേണം, സാ​ക്ഷി​ക​ളാ​യ മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റ്- ഹൈക്കോടതി

കൊ​ച്ചി: ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​നെതിരെ തുടരന്വേഷണം വേണമെന്ന് ഹൈക്കോടതി. പോ​ലീ​സ് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് ത​ള്ളി​യ കോ​ട​തി, കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടു. അതോടൊപ്പം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ന​ൽ​കി​യ അ​ന്തി​മ റി​പ്പാ​ർ​ട്ടും അ​ത് സ്വീ​ക​രി​ച്ച മ​ജി​സ്ട്രേ​റ്റ് ഉ​ത്ത​ര​വും കോടതി റ​ദ്ദാ​ക്കി.

കേസിൽ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണം. സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. മാത്രമല്ല പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. 2022 ജൂ​ലൈ മൂ​ന്നി​ന് പ​ത്ത​നം​തി​ട്ട​യി​ലെ മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​യി​രു​ന്നു സ​ജി ചെ​റി​യാ​ന്‍റെ വി​വാ​ദ പ്ര​സം​ഗം.

സാ​ക്ഷി​ക​ളാ​യ മാ​ധ്യമ​പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി എ​ടു​ക്കാ​ത്ത​ത് തെ​റ്റാ​ണ്. ഇക്കാര്യത്തിൽ പോലീസിന് വീഴ്ച വന്നിട്ടുണ്ട്.ദൃ​തി പി​ടി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. മാത്രല്ല “കു​ന്തം കു​ട​ച​ക്രം’ എ​ന്നീ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച​ത് ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ വി​വാ​ദ പ്ര​സം​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഓ​ഡി​യോ ക്ലി​പ്പു​ക​ളും പ​രി​ശോ​ധി​ച്ചി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി.

ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ പ്ര​സം​ഗ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ബൈ​ജു എം. ​നോ​യ​ല്‍ ന​ല്‍​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കു​ക​യാ​യി​രു​ന്നു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. കേ​സ് ഡ​യ​റി​യും പ്ര​സം​ഗ​ത്തി​ന്‍റെ വി​ശ​ദ​മാ​യ രൂ​പ​വും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

ഭ​ര​ണ​സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് സ​ജി ചെ​റി​യാ​ന്‍ കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യിലെ പ്ര​ധാ​ന ആ​രോ​പ​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ടത്. എ​ന്നാ​ൽ നി​ര​വ​ധി സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച​തി​ല്‍ നി​ന്ന് ഭ​ര​ണ​ഘ​ട​ന​യെ അ​വ​ഹേ​ളി​ച്ച​താ​യി ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദം. പ​ക്ഷേ സ​ജി ചെ​റി​യാ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ല്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​വ​ഹേ​ള​ന​മു​ണ്ടെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. ശ​ബ്ദ സാ​മ്പി​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് എ​ങ്ങ​നെ തീ​ര്‍​പ്പി​ലെ​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

pathram desk 5:
Leave a Comment