മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ശക്തരായ 100 വ്യവസായികളുടെ ഫോർച്യൂൺ പട്ടികയിലെ ഏക ഇന്ത്യക്കാരൻ

ലോകത്തിലെ ഏറ്റവും ശക്തരായ 100 പേരുടെ ഫോർച്യൂൺ പട്ടികയിൽ ഇടം പിടിച്ച ഏക ഇന്ത്യക്കാരനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് പട്ടികയിൽ ഒന്നാമത്. കൂടാതെ ഇന്ത്യൻ വംശജരായ ടെക് ഭീമന്മാരും പട്ടികയിൽ ഉൾപ്പെടുന്നു.

ആഗോള ബിസിനസ് രംഗത്തുള്ള പട്ടികയിൽ അംബാനി 12-ാം സ്ഥാനത്താണ്. അംബാനിയെ കൂടാതെ, മൈക്രോസോഫ്റ്റിൻ്റെ ചെയർമാനും സിഇഒയുമായ സത്യ നാദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, അഡോബ് സിഇഒ ശന്തനു നാരായൺ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് വിനോദ് ഖോസ്‌ല, ഇഎൽഎഫ്. എന്നിവരുൾപ്പെടെ ആറ് ഇന്ത്യൻ വംശജരായ പ്രമുഖരും പട്ടികയിലുണ്ട്. കോസ്‌മെറ്റിക്‌സിൻ്റെ സിഇഒ താരാഗ് അമീൻ, യൂട്യൂബ് സിഇഒ നീൽ മോഹൻ എന്നിവരും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

30 മുതൽ 90 വയസു വരെ പ്രായമുള്ള സ്ഥാപകർ, സിഇഒമാർ, ഇനോവേറ്റർമാർ, എന്നിവരുൾപ്പെടെ 40 വ്യവസായങ്ങളിൽ നിന്നുള്ള നേതാക്കൾ എന്നിവരെയാണ് ഫോർച്യൂൺ പട്ടികയിൽ ഉൾപ്പെടുത്തുക. ‌

pathram desk 5:
Related Post
Leave a Comment