വിവാഹിതയാണെങ്കിലും അല്ലെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈം​ഗിക ബന്ധം ബലാത്സം​ഗം; ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപരമായി സാധ്യമല്ല- ഭാര്യയുടെ പരാതിയിൽ യുവാവിന് 10 വർഷം തടവ്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് ബോംബെ ഹൈക്കോടതി. അത് ഭാര്യയുമായി ആണെങ്കിലും ഉഭയ സമ്മതപ്രകാരമാണെങ്കിലും നിയമപ്രകാരം നിലനിൽക്കുന്നതല്ലെന്നും കോടതി. ഭാര്യയുടെ ബലാത്സംഗ പരാതിയിൽ യുവാവിന് 10 വർഷം തടവ് വിധിച്ച് നാഗ്പുർ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

18 വയസിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ വിവാഹിതയാണോ, അല്ലയോയെന്നത് നോക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതുണ്ടെന്ന് ജസ്റ്റിന് ജി.എ സനപ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേ സമയം കേസിൽ പ്രതിയും ഇരയും ഈ ബന്ധത്തിൽ ജനിച്ച ആൺകുഞ്ഞിന്റെ മാതാപിതാക്കളാണെന്ന് ഡിഎൻഎ റിപ്പോർട്ട് സ്ഥിരീകരിച്ചതായും ബെഞ്ച് നിരീക്ഷിച്ചു.

ഭാര്യയുടെയോ, ഭാര്യയെന്ന് അവകാശപ്പെടുന്ന പെൺകുട്ടിയുടെയോ പ്രായം 18 വയസിന് താഴെയായിരിക്കുമ്പോൾ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്ന വാദത്തിന്‌ നിയമപരമായി സാധ്യമല്ലെന്നും കോടതി. പ്രതിക്ക് കീഴ്‌ക്കോടതി വിധിച്ച 10 വർഷത്തെ കഠിന തടവും ബെഞ്ച് ശരിവച്ചു.

പരാതിക്കാരിയായ പെൺകുട്ടിയെ യുവാവ് നിർബന്ധിത ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നതാണ് കേസ്. പീഡനം നടക്കുമ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ല. എന്നാൽ ഈ ബന്ധത്തിൽ യുവതി ഗർഭിണിയാകുകയും യുവാവ് പിന്നീട് പരാതിക്കാരിയെ വിവാഹം ചെയ്യുകയുമായിരുന്നു. എന്നാൽ ദാമ്പത്യബന്ധം വഷളായതോടെ യുവതി ഇയാൾക്കെതിരേ പരാതി നൽക്കുകയായിരുന്നു.

pathram desk 5:
Leave a Comment