ഫ്‌ളാഗ്ഷിപ്പ് ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്ന് ടിറ…;ആഗോള ബ്രാന്‍ഡുകള്‍ സമ്മേളിക്കുന്ന 15 ഷോപ്പ് ഇന്‍ ഷോപ്പ് ബൊട്ടിക്കുകൾ ഇവിടെ ഉണ്ടാകും

മുംബൈ: റിലയന്‍സ് റീട്ടെയിലിന്റെ ബ്യൂട്ടി റീട്ടെയില്‍ ശൃംഖലയായ ടിറ തങ്ങളുടെ പതാകവാഹക ലക്ഷ്വറി ബ്യൂട്ടി സ്റ്റോര്‍ മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസയില്‍ തുറന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഉപഭോക്താക്കളുടെ ബ്യൂട്ടി ഷോപ്പിംഗ് അനുഭവം പുതിയ ഉയരത്തിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സ്റ്റോര്‍ തുറന്നിരിക്കുന്നത്. ആഗോള നിലവാരത്തില്‍ അത്യാഡംബര ലക്ഷ്വറി ബ്യൂട്ടി റീട്ടെയില്‍ അനുഭവം ഉപഭോക്താക്കള്‍ക്ക് ഇനി ആസ്വദിക്കാം.

അത്യാകര്‍ഷണീയമായ രൂപകല്‍പ്പനയിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. 6200 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ബ്യൂട്ടി സ്റ്റോര്‍, ഷോപ്പര്‍മാരെ ആഡംബരത്തിന്റെയും സൗന്ദര്യത്തിന്റെയും പുതിയ ലോകത്ത് എത്തിക്കുന്നു. എല്ലാ മേഖലകളിലും അതിസൂക്ഷ്മമായി രൂപകല്‍പന ചെയ്തിരിക്കുന്ന സ്റ്റോറിന്റെ എല്ലാ കോണിലും അത്യാധുനികത പ്രകടമാണ്.

‘സൗന്ദര്യ മേഖലയിലെ ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്ന ഡെസ്റ്റിനേഷന്‍ ബില്‍ഡ് ചെയ്യുകയാണ് ടിറയിലൂടെ ഞങ്ങള്‍ ചെയ്യുന്നത്. ലോകോത്തര ബ്രാന്‍ഡുകള്‍ അതിനൂതനമായ അനുഭവങ്ങളിലൂടെ ഉപഭോക്താക്കളിലെത്തിക്കുന്നത് മറ്റാരും ചെയ്യാത്ത കാര്യമാണ്. സൗന്ദര്യത്തെ അതിന്റെ ഏറ്റവും മികവുറ്റ ഭാവത്തില്‍ ആഘോഷിക്കുന്നതാണ് ജിയോ വേള്‍ഡ് പ്ലാസയിലെ ടിറ ഫ്‌ളാഗ്ഷിപ്പ് സ്റ്റോര്‍. അവിടത്തെ ഓരോ ചെറിയ കാര്യം പോലും ഡിസൈന്‍ ചെയ്തിരിക്കുന്നത് ഉപഭോക്താക്കളെ അതില്‍ ആഴ്ന്നിറങ്ങാനും പ്രചോദിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനും ലക്ഷ്യമിട്ടാണ്. ലക്ഷ്വറി ബ്യൂട്ടിയെന്ന സങ്കല്‍പ്പത്തിന്റെ അസാധാരണമായ യാത്രയിലേക്ക് ഞങ്ങള്‍ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുകയാണ്,’ ജിയോ വേള്‍ഡ് പ്ലാസയിലെ സ്റ്റോര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് എക്‌സിക്യൂട്ടിവ് ഡയറക്റ്ററായ ഇഷ അംബാനി പറഞ്ഞു.

ഡിയോര്‍, എസ്റ്റി ലോഡര്‍, യെവ്‌സ് സെന്റ് ലോറന്റ്, ലാ മെര്‍, പ്രാഡ, വാലന്റീനോ തുടങ്ങിയ പ്രശസ്തമായ, ആഗോള ബ്രാന്‍ഡുകളുടെ ശേഖരം ഉള്‍ക്കൊള്ളുന്ന 15 ഷോപ്പ്-ഇന്‍-ഷോപ്പ് ബോട്ടിക്കുകളാണ് പുതിയ സ്റ്റോറിന്റെ ഹൃദയമെന്ന് പറയുന്നത്. അതുകൊണ്ടുതന്നെ സൗന്ദര്യാസ്വാദകരുടെ സ്വര്‍ഗമായി ഇത് മാറുന്നു. അള്‍ട്രാ ലക്ഷ്വറി സ്‌കിന്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാഡറിന്റെ ക്യൂറേറ്റഡ് സെലക്ഷനും സ്റ്റോറില്‍ ഉള്‍പ്പെടുന്നു, ഇത് ഇന്ത്യയില്‍ ടിറയില്‍ മാത്രമേ ലഭ്യമാകുന്നുള്ളൂ. ഇവിടുത്തെ ഓരോ ഷോപ്പുകളും ഉപഭോക്താക്കള്‍ക്ക് ജിയോവേള്‍ഡ് പ്ലാസ ടിറയില്‍ മാത്രം ലഭ്യമാകുന്ന അത്യപൂര്‍വ അനുഭവം പ്രദാനം ചെയ്യുന്നതാണ്.

യുഎസ് സീക്രട്ട് ഏജൻ്റ് മുൻ കാമുകിയെ ഒബാമയുടെ ഹവായ് വീട്ടിലേക്ക് ക്ഷണിച്ചു, മിഷേലിൻ്റെ കുളിമുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു: ഓർമക്കുറുപ്പുമായി മുൻ‍ കാമുകി

 

pathram desk 2:
Related Post
Leave a Comment