നേരെ നിൽക്കാൻ പോലും കഴിയാത്ത എസ്ഐയുടെ ഡ്രൈവിം​ഗ്…!!! എറണാകുളത്ത് എസ്ഐ മദ്യലഹരിയിൽ ഓടിച്ച കാർ അപകടത്തിൽപെട്ടു..!!! ബൈക്കിലും കാറിലും ഇടിച്ചു… ഒരാൾക്ക് പരുക്ക്…!!

കൊച്ചി: മദ്യലഹരിയിൽ എസ്.ഐ ഓടിച്ച കാർ പാഞ്ഞ് കയറി ഒരാൾക്ക് പരുക്ക്. ഇൻഫോ പാക്ക് ജീവനക്കാരൻ രാകേഷിനാണ് പരിക്കേറ്റത്. ഇൻഫോ പർക്ക് എസ്.ഐ ശ്രീജിത്ത് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാത്രി 7.30 ‌ന് ബ്രഹ്മപുരം പാലത്തിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റ രാകേഷ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ

ബൈക്കിൽ ഇടിച്ച ശേഷം മറ്റൊരു കാറിൽ ഇടിച്ചാണ് എസ്.ഐ ഓടിച്ചിരുന്ന വാഹനം നിന്നത്. എസ്ഐ പൂർണമായി മദ്യ ലഹരിയിലായിരുന്നെന്ന് അപകട സ്ഥലത്തെത്തിയവർ പറയുന്നു. എസ്ഐക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇൻ‌ഫോപാർക്ക് പൊലീസ് സംഭവ സ്ഥലത്തെത്തി എസ്ഐയെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പൊലീസ് വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്ക് രാത്രി വൈകിയും നടത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.

മാലിന്യങ്ങളെയും തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരും..!! അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയർത്തും..!!! ഇലോൺ മസ്കും വിവേക് രാമസ്വാമിയും ട്രംപിന്റെ കാബിനറ്റിൽ; അധികച്ചെലവുകളിൽ നിയന്ത്രിക്കുമെന്ന് ട്രംപ്

തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിന് പാരയായി ഇ.പി.യുടെ ബുക്ക് വിവാദം..!!! ‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ

മണിപ്പൂരിൽ 11 കുക്കി ആയുധധാരികൾ കൊല്ലപ്പെട്ടതിനു പിന്നാലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; മൂന്നു സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആറുപേരെ കാണാതായി, തിരച്ചിൽ ഊർജിതം

pathram desk 2:
Related Post
Leave a Comment