ആദ്യ ഡേറ്റിന് 5000 റൂബിൾ ധനസഹായം; ജോലി ഇടവേളകളിൽ പങ്കാളിയുമായി ലൈം​ഗിക ബന്ധത്തിലേർപ്പെടു… വിവാഹരാത്രി ഹോട്ടലിൽ ആഘോഷിക്കാനും ധനസഹായം: ജനന നിരക്ക് ഉയർത്താൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ ‌പരി​ഗണനയിൽ

മോസ്കോ: റഷ്യ- യുക്രെയ്ൻ യുദ്ധം തുടങ്ങിയതു മുതൽ രാജ്യത്തെ ജനന നിരക്ക് കുറയുന്ന സാഹചര്യത്തിൽ ഇതിനെ നേരിടാൻ റഷ്യയിൽ ‘മിനിസ്ട്രി ഓഫ് സെക്‌സ്’ പരി​ഗണനയിൽ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്‌ഷൻ സമിതി അധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുകയാണെന്ന് യുകെ മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്തു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ ‘പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന’ ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു.

മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുതകുന്ന നടപടികൾ എടുക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം പല തരത്തിലുള്ള നിർദ്ദേശങ്ങളാണ് പരി​ഗണനയിൽ.

1. ഇൻ്റർനെറ്റും ലൈറ്റും ഇല്ല

നിർദ്ദേശിച്ച ആശയങ്ങളിൽ ഒന്ന്, രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെ ലൈറ്റുകൾ അണച്ചും ഇന്റർനെറ്റ് വിച്ഛേദിച്ചും, പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കണമെന്നതാണ്.

2. അമ്മമാർക്കുള്ള പ്രോത്സാഹനങ്ങൾ

കുട്ടികളെ വളർത്തുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്ന വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് ശമ്പളം നൽകുക. അതവരുടെ പെൻഷനിലേക്കും വകയിരുത്തുക എന്നതും പരിഗണിക്കപ്പെടുന്നു.

3. അദ്യ ഡേറ്റിന് തുക

പങ്കാളികളുടെ ആദ്യ ഡേറ്റിന് (ആദ്യമായി ഒരുമിച്ചു പുറത്തുപോകുന്നത്) സാമ്പത്തിക സഹായമായി 5000 റൂബിൾ (4,395 ഇന്ത്യൻ രൂപ) ധനസഹായം നൽകുക.

4. വിവാഹ രാത്രി പേയ്മെൻ്റ്

വിവാഹദിനം രാത്രി പങ്കാളിയുമൊത്ത് ഹോട്ടലിൽ ചെലവഴിക്കുന്നതിന് സർക്കാർ സഹായമായി 26,300 റൂബിൾ (23,122 ഇന്ത്യൻ രൂപ) നൽകുക.

പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെ ചുമതല ‘സെക്‌സ് മന്ത്രാലയം’ ഏറ്റെടുക്കണമെന്ന നിർദ്ദേശം ഗ്ലാവ്‌പിആർ ഏജൻസി സംഘടിപ്പിച്ച ഒരു ഹർജിയിൽ ഉയർന്നുവന്നു.

അതോടൊപ്പം സെക്സിൽ ‌ഏർപ്പെടാൻ റഷ്യക്കാർക്ക് ഓഫീസുകളിലും ഫാക്ടറികളിലും കാപ്പിയും ഉച്ചഭക്ഷണ ഇടവേളയും ഉപയോഗിക്കാമെന്ന് പ്രാദേശിക ആരോഗ്യ മന്ത്രി ഡോ. യെവ്ജെനി ഷെസ്റ്റോപലോവ് പറഞ്ഞു.

നിങ്ങളെന്താണ് പാക്കിസ്ഥാനിലേക്ക് വരാത്തത്? സൂര്യകുമാറിനോട് പാക് ആരാധകന്റെ ചോദ്യത്തിന് കിടിലൻ മറുപടി

തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിന് പാരയായി ഇ.പി.യുടെ ബുക്ക് വിവാദം..!!! ‘രണ്ടാം പിണറായി സർക്കാർ ദുർബലം; പാർട്ടിയും സർക്കാരും തെറ്റുകൾ തിരുത്തണം’; ആത്മകഥയിൽ തുറന്നെഴുതി ഇപി ജയരാജയൻ

മോസ്കോയിൽ, ലൈംഗികതയെയും ആർത്തവത്തെയും കുറിച്ചുള്ള അടുത്ത ചോദ്യാവലി പൂരിപ്പിക്കാൻ അധികാരികൾ പൊതുമേഖലാ സ്ത്രീകളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഉത്തരം നൽകാൻ വിസമ്മതിക്കുന്നവരോട് ഡോക്ടറെ കൺസെൽട്ട് ചെയ്യാനും നിദ്ദേശിക്കുന്നു.

 

pathram desk 5:
Related Post
Leave a Comment