അല്ലു അർജുനനും ഭാര്യയ്ക്കുമെതിരെ അധിക്ഷേപ വീഡിയോയുമായി യൂട്യൂബ് ചാനൽ; ഇട്ട ആളെക്കൊണ്ടുതന്നെ മാപ്പു പറയിച്ച് വീഡിയോ ഡിലീറ്റും ചെയ്യിച്ച് ആരാധകർ

ഹൈദരാബാദ്: നടൻ അല്ലു അർജുനും ഭാര്യയ്ക്കുമെതിരേ അധിക്ഷേപ വീഡിയോയിട്ട യുട്യൂബ് ചാനലിനെതിരേ പ്രതിഷേധവുമായി അല്ലു ഫാൻസ് അസോസിയേഷൻ. ഇരുവർക്കുമെതിരെ വീഡിയോയിട്ട ഹൈദരാബാദിലെ റെഡ് ടിവിയെന്ന യുട്യൂബ് ചാനലിനെതിരേയാണ് ആരാധകർ രംഗത്തെത്തിയത്.

അധിക്ഷേപ വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇവർ സംഘടിച്ചെത്തുകയും ഓഫീസിനുള്ളിൽ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മാത്രമല്ല, ചാനൽ ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിന്റെയും വീഡിയോ എഡിറ്ററെകൊണ്ട് വീഡിയോകൾ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങൾ അല്ലു അർജുൻ ഫാൻസ് അസോസിയേഷൻ എക്‌സിലൂടെ പുറത്തുവിട്ടു.

ഒപ്പം സമൂഹ മാധ്യമങ്ങൾ സുരക്ഷിതമായി ഉപയോഗിക്കണമെന്ന മുന്നറിയിപ്പും ഇവർ നൽകുന്നുണ്ട്. ഇങ്ങനെയുള്ള അധിക്ഷേപങ്ങളോടുള്ള പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നും ഇവർ മുന്നറിയിപ്പും നൽകുന്നു.

pathram desk 5:
Related Post
Leave a Comment