ഏറ്റുമാനൂരില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റില്‍

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നു കാണാതായ കോളജ് വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നു ദിവസത്തിനു ശേഷം മീനച്ചിലാറ്റില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ ജനറല്‍ സ്റ്റോഴ്‌സ് ഉടമ നൗഷാദിന്റെ മകന്‍ പാത്താമുട്ടം സെന്റ് ഗിറ്റ്‌സ് കോളജിലെ ഒന്നാം വര്‍ഷം എന്‍ജിനീയറിങ് വിദ്യാര്‍ഥി സുഹൈല്‍ നൗഷാദി(18)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. പേരൂരില്‍ മീനച്ചിലാറിന്റെ പൂവത്തുമ്മൂട് കടവിലാണ് മൃതദേഹം പൊങ്ങിയത്.

സുഹൈലിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടാണ് സുഹൈലിനെ കാണാതാവുന്നത്. ഏറ്റുമാനൂരില്‍ ഇറങ്ങേണ്ട സുഹൈല്‍, കോളജ് ബസ്സില്‍ പൂവത്തുമ്മൂട് ഭാഗത്ത് ഇറങ്ങുകയായിരുന്നു. പിന്നീട് സുഹൈലിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല.

തേങ്ങാപ്പൂളില്‍ വച്ച എലിവിഷം കഴിച്ചു..!! വിദ്യാർത്ഥിനി മരിച്ചു; വൈകുന്നേരം സ്‌കൂള്‍ വിട്ടുവന്ന ശേഷം വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു എലിവിഷം ഉള്ളത് അറിയാതെ തേങ്ങാപ്പൂൾ കഴിച്ചത്..

വിദ്യാര്‍ഥി പൂവത്തുമ്മൂട് ഭാഗത്ത് കൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തടസപ്പെട്ടിരുന്നു. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

pathram desk 1:
Related Post
Leave a Comment