ശാന്തിമഠം വില്ല തട്ടിപ്പ്; മാനേജിങ് പാര്‍ട്ണര്‍ രഞ്ജിഷ അറസ്റ്റില്‍

ഗുരുവായൂര്‍ : പണം വാങ്ങിയ ശേഷം വില്ല നിര്‍മിച്ചു നല്‍കാതെ ചതിച്ചുവെന്ന പരാതികളില്‍ ശാന്തിമഠം ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് മാനേജിങ് പാര്‍ട്ണര്‍ നോര്‍ത്ത് പറവൂര്‍ തെക്കേ നാലുവഴി ശാന്തിമഠം വീട്ടില്‍ രഞ്ജിഷയെ (48) പാലക്കാട് കൊല്ലങ്കോട് നിന്ന് അറസ്റ്റ് ചെയ്തു. 2012 മുതല്‍ 2018 വരെ ഗുരുവായൂര്‍ പൊലീസില്‍ നൂറിലധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 35 കേസുകളില്‍ രഞ്ജിഷ പ്രതിയായി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണി; നീറ്റ് വിദ്യാർഥിനിയായ 17 കാരിയെ ആറുമാസത്തോളം ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ചു; കോച്ചിങ് സെന്റർ അധ്യാപകർ അറസ്റ്റിൽ

വിചാരണയ്ക്കു ഹാജരാകാത്തതിനാല്‍ പ്രതിക്കെതിരെ കോടതി വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കെ.എം.ബിജു, തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കെ.സുഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മറ്റൊരു പ്രതി രാകേഷ് മനു നേരത്തെ അറസ്റ്റിലായിരുന്നു.

പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ള ഷിജിത്തിനെ കുത്തിയ കേസില്‍ 23കാരി അറസ്റ്റില്‍; ഭക്ഷണം കഴിക്കാനെന്നു പറഞ്ഞു വിളിച്ചുവരുത്തിയ ശേഷം പ്രതിയെ ആക്രമിക്കുകയായിരുന്നു 

ഗുരുവായൂര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐമാരായ ശരത് സോമന്‍, കെ.എം.നന്ദന്‍, സീനിയര്‍ സിപിഒ ജാന്‍സി, സിപിഒ റെനീഷ്, തൃശൂര്‍ സിറ്റി സ്‌ക്വാഡിലെ എസ്‌ഐ റാഫി, എഎസ്‌ഐ പളനിസാമി, സീനിയര്‍ സിപിഒമാരായ പ്രദീപ് കുമാര്‍, സജി ചന്ദ്രന്‍, സിപിഒമാരായ സിംപ്‌സണ്‍, അരുണ്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

pathram desk 1:
Leave a Comment