ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് നൽകിയ കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധ; ഛർദിയും വയറിളക്കവും അനുഭവപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സംഭവത്തിനുത്തരവാദികൾ യുഡിഎഫ് എന്ന് മുഖ്യമന്ത്രി

മേപ്പാടി: കുന്നംപറ്റയിലെ വാടക ഫ്ലാറ്റിൽ കഴിയുന്ന ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. രണ്ടു കുട്ടികൾക്കാണ് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമാണ്. ദുരന്ത ബാധിതർക്ക് നൽകിയ കിറ്റിലെ സൊയാബീൻ കഴിച്ചിട്ടാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് വിവരം. നാലിലും ഒൻപതിലും പഠിക്കുന്ന കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയുണ്ടായത്.

എന്നാൽ സംഭവത്തിനുത്തരവാദികൾ യുഡിഎഫാണെന്ന് മുഖ്യമന്ത്രി തൃശൂരിൽ പ്രതികരിച്ചു. മു​ണ്ട​ക്കൈ – ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്ക് പ​ഴ​കിയ ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ യു​ഡി​എ​ഫ് ഭ​രി​ക്കു​ന്ന മേ​പ്പാ​ടി പ​ഞ്ചാ​യ​ത്താണ്. മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റേ​ത് സ​ർ​ക്കാ‍​ർ ന​ൽ​കി​യ നി​ർ​ദേ​ശങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​യാ​ണെന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

പ്രാ​ദേ​ശി​ക സ​ർ​ക്കാ​രാ​ണ് പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തെ​ന്ന് കേ​ൾ​ക്കു​ന്നു. ദു​ര​ന്ത​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ന​ൽ​ക​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. മേ​പ്പാ​ടി​യി​ലെ വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

കഴിഞ്ഞ ദിവസം ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് വിവാദവും സമരങ്ങളും അരങ്ങേറുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം മേപ്പാടിയിൽ റോഡ് ഉപരോധിച്ചു. പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ കുന്നംപറ്റയിലെ ഫ്ലാറ്റിലും വിതരണം ചെയ്തുവെന്നാണ് വിവരം.

വ്യാഴാഴ്ച രാത്രി മുതലാണ് കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. ഇന്നലെ രാവിലെ ഒരു കുട്ടിയെ കൽപറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്ന് നൽകി വിട്ടയച്ചെങ്കിലും കുറയാത്തതിനാൽ കഴിഞ്ഞ രാത്രിയിൽ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ കുട്ടിയെ ഡിസ്ചാർജ് ചെയ്തു. കിറ്റിൽ നിന്ന് ലഭിച്ച സൊയാബീൻ കഴിച്ചിരുന്നുവെന്നും ഇതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണു കരുതുന്നതെന്നും പഞ്ചായത്ത് മെംബർ അജ്മൽ സാജിദ് പറഞ്ഞു.

ദുരന്ത ബാധിതർക്ക് പുഴുവരിച്ച അരി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും പരസ്പരം പഴിചാരുകയും സമരങ്ങൾ നടത്തുകയും ചെയ്യുന്നതിനിടെയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. റവന്യൂവകുപ്പാണ് അരി വിതരണം ചെയ്തതെന്നും പഞ്ചായത്ത് ഭരണ സമിതിക്ക് പങ്കില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പറയുന്നത്. എന്നാൽ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പുഴുവരിച്ച അരി വിതരണം ചെയ്തതെന്നാരോപിച്ചാണ് ഡിവൈഎഫ്ഐയും സിപിഎമ്മും സമരം ശക്തമാക്കിയിരിക്കുന്നത്.

pathram desk 5:
Related Post
Leave a Comment