നിയമ പോരാട്ടം തുടരും; ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല, തുടർ നടപടി അഭിഭാഷകനുമായി ആലോചിച്ച ശേഷം

ക​ണ്ണൂ​ർ: പിപി ദി​വ്യ​യ്ക്ക് ജാ​മ്യം ല​ഭി​ക്കു​മെ​ന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ന​വീ​ൻ ബാ​ബു​വി​ൻറെ കു​ടും​ബം. ഇനി എന്തു വേണമെന്ന് ​അഭി​ഭാ​ഷ​ക​നു​മാ​യി ആ​ലോ​ചി​ച്ച ശേഷം നടപടിയെടുക്കു​മെ​ന്ന് ന​വീനി​ൻറെ ഭാ​ര്യ മ​ഞ്ജു​ഷ പ്ര​തി​ക​രി​ച്ചു.

ന​വീനി​ൻറെ മ​ര​ണ​ത്തി​ൽ നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ൻറെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ൻറും സി​പി​എം നേ​താ​വു​മാ​യ പി.​പി ദി​വ്യ​യ്ക്ക് ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ലെ വ​നി​താ ജ​യി​ലി​ലാ​ണ് ഒ​ക്‌​ടോ​ബ​ർ 29 മു​ത​ൽ ദി​വ്യ ക​ഴി​യു​ന്ന​ത്. 11 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ദി​വ്യ​യ്ക്കു ജാ​മ്യം ല​ഭി​ക്കു​ന്ന​ത്. അതേ സമയം ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പികെ ശ്രീമതി പ്രതികരിച്ചു.

pathram desk 5:
Related Post
Leave a Comment