സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍; ”സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ സിപിഎം പ്രദര്‍ശിപ്പിക്കട്ടെ.. പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം

പാലക്കാട്: സിപിഎമ്മിനെ വെല്ലുവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍.. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാന്‍ ട്രോളി ബാഗില്‍ കള്ളപ്പണം കൊണ്ടുവന്നെന്ന ആരോപണം നിഷേധിച്ചാണ് രാഹുലിന്റെ വെല്ലുവിളി. ഫെനി മുറിയില്‍ വരുന്നതിന് എന്താണ് കുഴപ്പമെന്നും അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ചുമതലയുണ്ടെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. ഫെനി താമസിക്കുന്നതും അതേ ഹോട്ടലിലാണെന്നു പറഞ്ഞ രാഹുല്‍, വാര്‍ത്താസമ്മേളനത്തില്‍ ആരോപണമുയര്‍ന്ന നീല ട്രോളി ബാഗും മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഉയര്‍ത്തി കാണിച്ചു.

”സിസിടിവി ദൃശ്യങ്ങളുണ്ടെങ്കില്‍ സിപിഎം പ്രദര്‍ശിപ്പിക്കട്ടെ. ഞാന്‍ മുന്നിലെ വാതിലിലൂടെ കയറിപ്പോകുന്നതും ഇറങ്ങുന്നതും അവര്‍ പ്രദര്‍ശിപ്പിക്കട്ടെ. അങ്ങനെയൊരു ദൃശ്യമുണ്ടെങ്കില്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം. ഈ പെട്ടിക്കകത്ത് ഒരു രൂപയുണ്ടായിരുന്നെന്ന് തെളിയിച്ചാല്‍ ഞാന്‍ എന്റെ പ്രചാരണം നിര്‍ത്താം. ഇത്രയും ദിവസത്തെ പ്രചാരണം മതി. ഹോട്ടലില്‍ പെട്ടിയുമായാണ് സാധാരണ പോകാറുള്ളത്. അല്ലാതെ എങ്ങനെ പോകാനാണ്. നീല പെട്ടി എന്റെ വണ്ടിയില്‍ നിന്നാണ് എടുത്തത്. ബോര്‍ഡ് റൂമില്‍ വച്ച് പെട്ടി തുറന്നിട്ടുമുണ്ട്. വസ്ത്രങ്ങള്‍ നോക്കാനായാണ് ഫെനി അത് അവിടെ എത്തിച്ചത്. അത് നോക്കിയ ശേഷം പെട്ടി തിരിച്ചു വിടുകയും ചെയ്തു. പെട്ടി പൊലീസിന് പരിശോധന നടത്താന്‍ കൊടുക്കാന്‍ തയാറാണ്” രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാലക്കാട്ടെ കള്ളപ്പണ വിവരം പുറത്തുപോയത് സ്വന്തം പാളയത്തിൽനിന്ന് തന്നെ?, നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയത് വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് ജില്ലാ പൊലീസ് മേധാവിയുടെ സ്ഥിരീകരണം

”യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ കള്ളപ്പണം ഇടപാട് നടത്തിയതിന് പരാതി നല്‍കിയത് സിപിഎമ്മാണ് എന്ന് ആദ്യം എ.എ.റഹീം പറഞ്ഞു. എന്നാല്‍ അവരുടെ മുറികളിലും പരിശോധന നടത്തിയെന്നും പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി കള്ളപ്പണ ഇടപാട് നടത്തിയതിന് എന്തിനാണ് സിപിഎമ്മുകാരുടെ മുറിയില്‍ പരിശോധന നടത്തുന്നത്”രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

pathram desk 1:
Related Post
Leave a Comment