തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന് മുന്നോടിയായി ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്‍ ഡിജിപി രശ്മി ശുക്ലയെ സ്ഥാനത്തുനിന്നു മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഡിജിപിക്കെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്.

മറ്റൊരു മുതിര്‍ന്ന ഐപിഎസ് ഓഫിസര്‍ക്ക് ഡിജിപിയുടെ ചുമതല നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍, ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഡിജിപി നിയമനത്തിന് മൂന്നംഗ പാനല്‍ സമര്‍പ്പിക്കാനും കമ്മിഷന്‍ നിര്‍ദേശിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യയുടെ മുന്നിൽ വച്ച് ഒന്ന് അങ്കിളേ… എന്ന് വിളിച്ചതേ ഓർമയുള്ളു, പിന്നെയെല്ലാം നേർത്ത പുകമറപോലെ; കടയുടമയ്ക്ക് ക്രൂര മർദ്ദനം
പുണെ കമ്മിഷണറായിരുന്നപ്പോള്‍ രശ്മി ശുക്ല ഫോണ്‍ ചോര്‍ത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജാര്‍ഖണ്ഡ് ഡിജിപിയെ മാറ്റിയെങ്കിലും മഹാരാഷ്ട്ര ഡിജിപിയെ മാറ്റാത്ത കാര്യവും കമ്മിഷന് നല്‍കിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കിയതായും ആരോപണം ഉയര്‍ന്നിരുന്നു.

pathram desk 1:
Related Post
Leave a Comment