റെയിൽ പാലത്തിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്നു മരണം; കൂടെയുണ്ടായിരുന്നയാൾ പുഴയിൽ വീണു മരിച്ചു; അപകടം പ്ലാസ്റ്റിക് കുപ്പികൾ പെറുക്കുന്നതിനിടെ

ഷൊർണൂർ: റെയിൽ പാലത്തിന് മുകളിലൂടെ നടക്കുന്നതിനിടെ ട്രെയിൻ തട്ടി ഷൊർണൂരിൽ മൂന്നുപേർ മരിച്ചു. കൂടെയുണ്ടായിരുന്നയാൾ പുഴയിലേക്കു വീണ് മരിച്ചു. തമിഴ്നാട്ടിൽ നിന്നുള്ള കരാർ തൊഴിലാളികളായ വള്ളി, റാണി, ലക്ഷ്മൺ എന്നിവരും ലക്ഷ്മണൻ എന്ന പേരുള്ള മറ്റൊരാളുമാണ് മരിച്ചത്.

നാലുപേരും പാലത്തിന് മുകളിലൂടെ നടക്കുമ്പോൾ പെട്ടെന്ന് കേരള എക്സ്പ്രസ് കടന്നുവരികയായിരുന്നു. ഇവരിൽ മൂന്നുപേരെ ട്രെയിൻ തട്ടുകയും ഒരാൾ പുഴയിലേക്ക് വീഴുകയും ചെയ്തു. തുടർന്ന് നടന്ന് തിരച്ചിലിലാണ് പുഴയിൽ നിന്ന് നാലാമന്റെ മൃതദേഹം കണ്ടെത്തിയത്.

തമിഴ്നാട് വിഴിപുരം സ്വദേശികളാണ് മരിച്ചവർ. ട്രാക്കിൽ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ പെട്ടെന്ന് ട്രെയിൻ എത്തുകയായിരുന്നു. ട്രെയിൻ വരുന്നത് കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും അപകടം സംഭവിക്കുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹം പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

pathram desk 5:
Related Post
Leave a Comment