നിജ്ജർ വധത്തിൽ അമിത് ഷായ്ക്ക് പങ്കെന്ന്; ഉത്തരവാദിത്തമില്ലാത്ത പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും; കാനഡയ്ക്ക് താക്കീത് നൽകി ഇന്ത്യ

ന്യൂഡൽഹി: നിജ്ജർ വധത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ. ഉത്തരവാദിത്തമില്ലാത്ത ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇന്ത്യ താക്കീത് നൽകി.

‘‘കനേഡിയൻ ഹൈക്കമ്മിഷൻ പ്രതിനിധിയെ കഴിഞ്ഞ ദിവസം ഞങ്ങൾ വിളിച്ചുവരുത്തിയിരുന്നു. 2024 ഒക്ടോബർ 29ന് ഒട്ടാവയിൽ നടന്ന പബ്ലിക് സേഫ്റ്റി ആൻഡ് നാഷനൽ സെക്യൂരിറ്റി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നടപടികളെക്കുറിച്ച് ഒരു നയതന്ത്ര കുറിപ്പ് കൈമാറി. ആഭ്യന്തരമന്ത്രിയെ കുറിച്ച് സമിതിയിൽ മന്ത്രി ഡേവിഡ് മോറിസൺ നടത്തിയ അടിസ്ഥാന രഹിതമായ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നതായി അറിയിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

കാനഡയിൽ നടന്ന സിഖ് വിഘടനവാദികളെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ അമിത് ഷാ ആണെന്ന് കാനഡ ആരോപിച്ചതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

നിജ്ജർ വധത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്രബന്ധം വഷളായിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത പ്രസ്ഥാവനയുമായി ഡേവിഡ് മോറിസണെത്തിയത്.

ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇന്ത്യ കഴിഞ്ഞ മാസം ഹൈക്കമ്മിഷണർ സഞ്ജയ് വർമയെ തിരിച്ചുവിളിച്ചിരുന്നു. അതോടൊപ്പം ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കിയിരുന്നു.

pathram desk 5:
Leave a Comment