ഓട്ടൊ വാടക സംബന്ധിച്ച് തർക്കം; യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

 

കൊച്ചി: ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കൊലപാതക ശ്രമത്തിന് ഓട്ടോ ഡ്രൈവർ മുളവുകാട് സ്വദേശി ദീപുവാണ് പിടിയിലായത്. ഏ​ലൂ​ർ സ്വ​ദേ​ശി​നി സി​ന്ധു​വി​നാ​ണ് ബു​ധ​നാ​ഴ്ച വെ​ട്ടേ​റ്റ​ത്.

സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ദീപുവാണ് ഓടിച്ചിരുന്നത്. പോലീസ് പറയുന്നതനുസരിച്ച് ഇരുവരും സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ഇതിനിടെ ദീപു യുവതിയുടെ കഴുത്തിന് വെട്ടുകയായിരുന്നു

കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ സിന്ധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി​ന്ധു അ​പ​ക​ട​നി​ല​ത​ര​ണം ചെ​യ്ത​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സംഭവത്തിനു ശേഷം ദീപു ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഏ​ലൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ദീ​പു​വി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

pathram desk 5:
Related Post
Leave a Comment