കൊച്ചി: മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നോട്ടീസ്. ഇതിൽ മൂന്നാഴ്ചയ്ക്കകം മറുപടി നൽകാനും നിർദേശം. സിപിഐ യുവജന സംഘടന എഐവൈഎഫ് നേതാവ് എസ്എസ്. ബിനോയി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നിർദ്ദേശം.
ഹർജി ഫയലിൽ സ്വീകരിച്ച കോടതി മറുപടി ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹർജി. ശ്രീരാമ ഭഗവാന്റെ പേരിൽ സുരേഷ് ഗോപിക്കുവേണ്ടി ബിജെപി ദേശീയ ഉപാധ്യക്ഷനായ എപ. അബ്ദുള്ളകുട്ടി വോട്ടു ചോദിച്ചു. തെരഞ്ഞെടുപ്പ് ദിനത്തിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു. ഇതെല്ലാം സുരേഷ് ഗോപിയുടെ അറിവോടെയാണ്. മാത്രമല്ല ഒരു സുഹൃത്തുവഴി സുരേഷ് ഗോപി പെൻഷൻ വാഗ്ദാനം ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.
മാത്രമല്ല രാജ്യസഭാ എംപിയെന്ന നിലയിൽ ലഭിക്കുന്ന പെൻഷൻ തുകയിൽനിന്ന് ചിലർക്ക് പണം കൈമാറിയെന്നും ഹർജിയിൽ ആരോപിക്കുന്നു. തെളിവായി സാമൂഹിക മാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള രേഖകൾ ഹർജിയോടൊപ്പം കോടതിയിൽ സമർപ്പിക്കുകയും ചെയ്തു.
Leave a Comment