ദിവ്യയുടെ നീക്കം ആസൂത്രിതം; നടന്നത് കരുതിക്കൂട്ടി അപമാനിക്കാനുള്ള ശ്രമം, പല കേസുകളിലും പ്രതി, ക്രിമിനൽ സ്വഭാവമുള്ളയാൾ: ​ഗുരുതര ആരോപണങ്ങളുമായി റിമാൻഡ് റിപ്പോർട്ട്

 

കണ്ണൂർ: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോ​ഗത്തിലേക്ക് പിപി ദിവ്യ എത്തിയത് വ്യക്തമായ പ്ലാനുകളോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. ദിവ്യയുടെ നീക്കമെല്ലാം ആസൂത്രിതവും കരുതിക്കൂട്ടിയുള്ളതുമായിരുന്നു. കാരണം ദിവ്യയുടെ പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തതും അവർ തന്നെയായിരുന്നു. കരുതിക്കൂട്ടി അപമാനിക്കാൻ തീരുമാനിച്ചുതന്നെയായിരുന്നു യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്നു ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദൃശ്യങ്ങൾ പകർത്തുക മാത്രമല്ല, അവ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. കൂടാതെ ദിവ്യ മുൻപ് പല കേസുകളിലും പ്രതിയാണെന്നും ക്രിമിനൽ സ്വഭാവമുള്ളയാളാണെന്നുമുൾപ്പെടെ ഗുരുതര ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

എഡിഎമ്മിന് ഉപഹാര വിതരണം നടത്തിയ സമയത്ത് പങ്കെടുക്കാതിരുന്നത് ക്ഷണിച്ചിട്ടില്ലെന്നതിനു തെളിവാണ്. കൂടാതെ വേദിയിലെത്തിയ
അവർക്കായുള്ള ഇട്ടിട്ടില്ലായിരുന്നു. പിന്നീട് ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. വീഡിയോ ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ ഏർപ്പാടാക്കിയിരുന്നു. കലക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്നും കലക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിന്റെ മൊഴിയിൽ പറയുന്നു.

മുൻപ് പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ല. കൂടാതെ സംഭവം നടന്ന ശേഷം ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തുകയായിരുന്നെന്നും പിന്നീട് അന്വേഷണത്തോട് സഹകരിക്കാതെ ദിവ്യ ഒളിവിൽ പോയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

pathram desk 5:
Related Post
Leave a Comment