ചുരുട്ടിയ പാർട്ടിയുടെ കൈയ്ക്കുള്ളിൽ ദിവ്യ സുരക്ഷിത; നടപടികൾ ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ദിവ്യയ്ക്കെതിരെ തൽക്കാലം നടപടികളുണ്ടാകില്ലെന്നാണ് അറിയുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയുടെ വിഷയം ചർച്ച ചെയ്യാതെ പിരിയുകയാണുണ്ടായത്.

നാളെ മുതൽ പാർട്ടി ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോ​ഗത്തിൽ ചർച്ചയായത്. എന്നാൽ പൂർണ സെക്രട്ടേറിയറ്റ് യോഗമല്ല ഇന്ന് ചേർന്നത്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്നിന്നും നീക്കിയ നടപടി മാത്രമാണ് ദിവ്യയ്‌ക്കെതിരെ പാർട്ടി തലത്തിൽ നിന്നുണ്ടായത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത്നിന്ന് നീക്കിയത് തന്നെ അവർക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.

മാത്രമല്ല, സമ്മേളന കാലയളവിൽ നടപടികളൊന്നും വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ പൊതുവായുള്ള അഭിപ്രായം. ഇന്നലെ ദിവ്യ പൊലീസിൽ കീഴടങ്ങാനെത്തിയപ്പോഴും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോഴും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. പൊലീസ് ദിവ്യയുമായി മജിസ്ട്രേറ്റിന്റെ വസതിയിൽ എത്തിച്ചപ്പോൾ പിന്തുണയുമായി ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ എത്തിയിരുന്നു. ള്ളിൽ ദിവ്യ സുരക്ഷിത; നടപടികൾ ഉടനില്ല; വിഷയം ചർച്ച ചെയ്യാതെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ദിവ്യയ്ക്കെതിരെ തൽക്കാലം നടപടികളുണ്ടാകില്ലെന്നാണ് അറിയുന്നത്. ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ദിവ്യയുടെ വിഷയം ചർച്ച ചെയ്യാതെ പിരിയുകയാണുണ്ടായത്.

നാളെ മുതൽ പാർട്ടി ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോ​ഗത്തിൽ ചർച്ചയായത്. എന്നാൽ പൂർണ സെക്രട്ടേറിയറ്റ് യോഗമല്ല ഇന്ന് ചേർന്നത്.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത്നിന്നും നീക്കിയ നടപടി മാത്രമാണ് ദിവ്യയ്‌ക്കെതിരെ പാർട്ടി തലത്തിൽ നിന്നുണ്ടായത്. ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത്നിന്ന് നീക്കിയത് തന്നെ അവർക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.

മാത്രമല്ല, സമ്മേളന കാലയളവിൽ നടപടികളൊന്നും വേണ്ടെന്നാണ് നേതാക്കൾക്കിടയിലെ പൊതുവായുള്ള അഭിപ്രായം. ഇന്നലെ ദിവ്യ പൊലീസിൽ കീഴടങ്ങാനെത്തിയപ്പോഴും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുമ്പോഴും പാർട്ടി പ്രവർത്തകർ ഒപ്പമുണ്ടായിരുന്നു. പൊലീസ് ദിവ്യയുമായി മജിസ്ട്രേറ്റിന്റെ വസതിയിൽ എത്തിച്ചപ്പോൾ പിന്തുണയുമായി ഡിവൈഎഫ്ഐ, ജനാധിപത്യ മഹിള അസോസിയേഷൻ പ്രവർത്തകർ എത്തിയിരുന്നു.

pathram desk 5:
Related Post
Leave a Comment