ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെ..!!! വിജയ്ക്ക് ആശംസകൾ നേർന്ന് സൂര്യ

ചൈന്നൈ: തമിഴ് സൂപ്പർ താരം ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിൽ ആശംസകളുമായി നടൻ സൂര്യ. കങ്കുവയുടെ ഓഡിയോ ലോഞ്ചിനോട് അനുബന്ധിച്ച് സംസാരിക്കുന്ന വേളയിലാണ് താരം ആശംസകൾ അറിയിച്ചത് . തന്റെ ഒരു സുഹൃത്ത് പുതിയ വഴിയിൽ പുതിയ യാത്ര ആരംഭിക്കുകയാണെന്നും അദ്ദേഹത്തിന്റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു സൂര്യ പറഞ്ഞത്.

വിജയ്‌യെ കുറിച്ച് പറഞ്ഞ വാക്കുകൾ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. സൂര്യയുടെ പ്രസംഗത്തിലെ ഈ ഭാഗം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഒക്ടോബർ 27 നാണ് വിജയ്‌യുടെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനം നടക്കുന്നത്. തമിഴ്‌നാട് വില്ലുപുരത്ത് 85 ഏക്കർ സ്ഥലത്താണ് പൊതുസമ്മേളനം നടക്കുന്നത്.

കള്ളം പ്രചരിപ്പിക്കാന്‍ ലീഗിന് എന്താണ് സംഘപരിവാറിനേക്കാള്‍ ആവേശം..? വെടിക്കെട്ട് അല്‍പ്പം വൈകിയതിനാണോ തൃശ്ശൂര്‍ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നത്..? മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ലീഗാണെന്നും പിണറായി വിജയൻ…

വയനാട്ടില്‍ അഞ്ഞൂറിലധികം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായെന്ന് ബിജെപി ..!!! രാഹുല്‍ ഗാന്ധി ഇരകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും വയനാടിനെ ലഹരിയുടെ കേന്ദ്രമാക്കി മാറ്റിയെന്നും ആരോപണം…!!!

pathram desk 1:
Related Post
Leave a Comment