ഇന്ത്യക്കാർക്ക് തിരിച്ചടി…!!! കാനഡയിലേക്ക്‌ കുടിയേറാൻ ഇനി എളുപ്പമല്ല..!!! ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും…

ഒട്ടാവ: കുടിയേറ്റ നിയന്ത്രണത്തിനൊരുങ്ങി കാനഡ. കുടിയേറ്റക്കാരുടെ എണ്ണം അടുത്ത വർഷം മുതൽ ഗണ്യമായി കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. കാനഡയിലേക്ക്‌ കുടിയേറാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ പ്രതീക്ഷകൾക്ക്‌ മങ്ങലേൽപ്പിക്കുന്നതാണ് നടപടി.

2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നാണ് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കാനഡ നിയന്ത്രണം കൊണ്ടുവന്നത്.

കാനഡയുടെ പുതിയ നീക്കം ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്ത് സ്ഥിരതാമസമാക്കുന്നതിനും കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. 2025ല്‍ പുതുതായി പെര്‍മനന്റ് റസിഡന്‍സി നല്‍കുന്നവരുടെ എണ്ണം 395,000 ആയി ചുരുക്കുമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 2025ല്‍ കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 30,000 മുതല്‍ 300,000 ആയി കുറയുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

കാനഡയില്‍ വിദേശ കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നത് താമസ്ഥലങ്ങളുടെ വില വര്‍ധിക്കുന്നതായും പലിശനിരക്കുകളില്‍ വലിയ വര്‍ധനവും ചൂണ്ടികാണിച്ച് ട്രൂഡോ സര്‍ക്കാരിനെ കനേഡിയന്‍സ് പ്രതിഷേധം ശക്തമാക്കിയിരുന്നു. കുടിയേറ്റക്കാരുടെ വര്‍ധനവ് രാജ്യത്തെ ജനസംഖ്യയെ റെക്കോര്‍ഡ് തലത്തിലേക്ക് തള്ളിവിട്ടു, ഇത് ഭവന ആവശ്യവും വിലയും കൂടുതല്‍ വര്‍ധിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അഞ്ച് മിനിറ്റ് കാത്തുനിന്നിട്ടും ഔദ്യോഗിക വാഹനം വന്നില്ല…!!! സുരേഷ് ഗോപിയുടെ ഓട്ടോ വിളിച്ച് യാത്ര ചെയ്തു…!! രണ്ട് കിലോമീറ്റർ കഴിഞ്ഞപ്പോഴേക്കും പിന്നാലെ കുതിച്ചെത്തി വാഹനസംഘം…

ദുബായ് വ്യോമയാന മേഖലയിൽ 1,85,000 പുതിയ തൊഴിലവസരങ്ങൾ…!! എമിറേറ്റ്‌സ് എയർലൈൻ, ദുബായ് എയർപോർട്ടുകൾ, മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങൾ എന്നിവയിലെല്ലാം അവസരങ്ങൾ…

 

ഒരു ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കും…!!! 24 മണിക്കൂറും സജീവ രാഷ്ട്രീയ പ്രവര്‍ത്തകയാണ്…!!! സ്ഥാനം ഒഴിഞ്ഞ് മാന്യത കാട്ടി..!! നിരവധി പുരസ്കാരങ്ങൾ കിട്ടിയ വ്യക്തിയാണ്…!! സാധാരണക്കാർക്ക് സമീപിക്കാവുന്ന നേതാവാണെന്നും കോടതിയിൽ വാദിച്ച് പി.പി. ദിവ്യ…!!! അഴിമതിക്കെതിരെ സന്ദേശം നൽകുകയാണ് ഉണ്ടായത്..!! പങ്കെടുക്കില്ലേ എന്ന് കളക്ടർ ചോദിച്ചു…

pathram desk 1:
Leave a Comment