24 ന്യൂസ് വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം

വടക്കഞ്ചേരി: 24 ന്യൂസ് ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം മുഹമ്മദ് റോഷൻ (14), മുഹമ്മദ് ഇസ്ലാം (15) എന്നിവരാണ് മരിച്ചത്.

നീലിപ്പാറ ക്വാറിക്ക് മുന്നിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടു കൂടിയാണ് അപകടം. വാണിയംപാറ പള്ളിയിൽ ജുമാ നിസ്കാരത്തിന് ശേഷം റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർഥികളെ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദ്യാർ‌ഥികൾ‌ മരിച്ചു.

എല്ലാം കലക്ടറുടെ തലയില്‍..!!! ജില്ലാ കലക്ടറാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ…!! മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു…!! ഫയലുകള്‍ താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്…!! അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല.., ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ അടക്കം വീട്ടിലുണ്ട്….

കലക്ടറേറ്റിലെ ജീവനക്കാർക്ക് കലക്ടറോട് അമർഷം..!! മാപ്പ് അപേക്ഷിച്ചുള്ള കണ്ണൂർ കലക്ടറുടെ കത്ത് നവീൻ ബാബുവിൻ്റെ വീട്ടിൽ സബ് കലക്ടർ രാവിലെ എത്തിച്ചു..!!! യാത്രയയപ്പ് ചടങ്ങിനു ശേഷം ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു…!!! അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ പത്തനംതിട്ടയിലുണ്ടായിരുന്നു..,

pathram desk 1:
Leave a Comment