എല്ലാം കലക്ടറുടെ തലയില്‍..!!! ജില്ലാ കലക്ടറാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ…!! മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു…!! ഫയലുകള്‍ താമസിപ്പിക്കുന്നു എന്ന പരാതി നേരത്തെയും നവീനെതിരെയുണ്ട്…!! അന്വേഷണത്തില്‍ നിന്ന് ഒളിച്ചോടില്ല.., ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ അടക്കം വീട്ടിലുണ്ട്….

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ജില്ലാ കലക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു. തന്റെ പ്രസംഗം സദ്ദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്.

നവീന്‍ ബാബുവിനെതിരെ കൂടുതല്‍ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ദിവ്യ ഉന്നയിക്കുന്നത്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന് പരാതി നേരത്തെയും നവീനെതിരെയുണ്ട്. പ്രശാന്തന്‍ മാത്രമല്ല, ഗംഗാധരന്‍ എന്നയാളും തന്നോട് പരാതി പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ ജാമ്യാപേക്ഷയില്‍ വെളിപ്പെടുത്തുന്നു. ഫയല്‍ നീക്കം വേഗത്തില്‍ വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.

ദിവ്യയുടെ അറംപറ്റിയ വാക്കുകൾ…!!! ഒരു നിമിഷം മതി നമുക്ക് എന്തും സംഭവിക്കാൻ, ആ നിമിഷത്തെക്കുറിച്ച് ഓർ‌ത്തുകൊണ്ട് നമ്മളെല്ലാവരും ജോലി ചെയ്യണം എന്നു മാത്രമാണ് ഞാനിപ്പോൾ നിങ്ങളോട് പറയുന്നത്’….!! നവീൻ ബാബുവിൻ്റെയും ദിവ്യയുടെയും കാര്യത്തിൽ പിന്നീട് അത് തന്നെ സംഭവിച്ചു…

കലക്ടറേറ്റിലെ ജീവനക്കാർക്ക് കലക്ടറോട് അമർഷം..!! മാപ്പ് അപേക്ഷിച്ചുള്ള കണ്ണൂർ കലക്ടറുടെ കത്ത് നവീൻ ബാബുവിൻ്റെ വീട്ടിൽ സബ് കലക്ടർ രാവിലെ എത്തിച്ചു..!!! യാത്രയയപ്പ് ചടങ്ങിനു ശേഷം ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു…!!! അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ പത്തനംതിട്ടയിലുണ്ടായിരുന്നു..,

അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും ദിവ്യ പറയുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഗുരുതരാവസ്ഥയിലുള്ള അച്ഛന്‍ അടക്കം വീട്ടിലുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെടുന്നു. എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗം തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്.

കലക്ടറേറ്റിലെ ജീവനക്കാർക്ക് കലക്ടറോട് അമർഷം..!! മാപ്പ് അപേക്ഷിച്ചുള്ള കണ്ണൂർ കലക്ടറുടെ കത്ത് നവീൻ ബാബുവിൻ്റെ വീട്ടിൽ സബ് കലക്ടർ രാവിലെ എത്തിച്ചു..!!! യാത്രയയപ്പ് ചടങ്ങിനു ശേഷം ചേംബറിലേക്ക് വിളിപ്പിച്ച് സംസാരിച്ചിരുന്നു…!!! അന്ത്യകര്‍മങ്ങള്‍ കഴിയുന്നതു വരെ പത്തനംതിട്ടയിലുണ്ടായിരുന്നു..,

pathram desk 1:
Related Post
Leave a Comment