5 കോടി തന്നില്ലെങ്കിൽ കാര്യങ്ങൾ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകും…!! സൽമാൻ ഖാന് പുതിയ ഭീഷണി…!!!

മുംബൈ: ബോളിവു‍ഡ് നടൻ സൽമാൻ ഖാന് പുതിയ ഭീഷണി. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം. കഴിഞ്ഞ ദിവസം മുംബൈ ട്രാഫിക് പൊലീസിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. 5 കോടി തന്നില്ലെങ്കിൽ കാര്യങ്ങൾ ബാബാ സിദ്ദിഖിക്ക് സംഭവിച്ചതിനേക്കാൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളിൽ ഒരാളാണ് ഭീഷണിസന്ദേശം അയച്ചതെന്നാണ് സൂചന.

സൽമാന്റെ അടുത്ത സുഹൃത്തായ എൻസിപി നേതാവ് ബാബാ സിദ്ദിഖ‍ി(66) ഒക്‌ടോബർ 12നാണ് മുംബൈ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫീസിന് പുറത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ചു മാസങ്ങളായി ബിഷ്‌ണോയി സംഘത്തിൽനിന്ന് സൽമാൻ നിരന്തരമായി ഭീഷണി നേരി‍ടുകയാണ്. ഏപ്രിൽ 14ന് ബാന്ദ്രയിലെ നടന്റെ വസതിക്ക് പുറത്തുവച്ച് 2 പേർ 5 റൗണ്ട് വെടിവച്ചിരുന്നു.

സൽമാന് കേന്ദ്ര സർക്കാർ വൈ പ്ലസ് സുരക്ഷ അനുവദിച്ചു. വസതിക്കു പുറത്ത് കനത്ത പൊലീസ് വിന്യാസവും ഏർപ്പെടുത്തി. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള നിർമിതബുദ്ധി അധിഷ്ഠിതമായ ഉയർന്ന റെസല്യൂഷനിലുള്ള സിസിടിവി കാമറകളും മുംബൈ പൊലീസ് മേഖലയിൽ സ്ഥാപിച്ചു.

എല്ലാവരും കൈവിട്ടു..!!! ദിവ്യയെ തെറിപ്പിച്ചത് മുഖ്യമന്ത്രി ഇടപെട്ട്..!!! സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നിർദേശിച്ചു…, ഇതോടെ സംരക്ഷണം ഒരുക്കുന്നതിൽ നിന്ന് പിന്മാറി നേതാക്കൾ…

കത്തുന്ന ചിതയ്ക്കരികില്‍ കണ്ണീരു വറ്റാതെ നില്‍ക്കുന്ന രണ്ടു മക്കളുടെയും ഒരമ്മയുടെയും കാഴ്ച മനസില്‍ നിന്നു മറയുന്നില്ല…!! നിശബ്ദമായി മരണം കൊണ്ടു മറുപടി പറഞ്ഞ മനുഷ്യന്‍ നാടിന്റെ വേദന..!!! അവരുടെ കണ്ണുനീര്‍ ഇന്ന് കേരളത്തെ ചുട്ടുപൊള്ളിക്കുന്നു…, ഫേസ്ബുക്ക് പോസ്റ്റുമായി രമേശ് ചെന്നിത്തല

Salman Khan Threat Baba Siddique Bollywood India News

pathram desk 1:
Related Post
Leave a Comment