‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’ പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍, ‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി’

സമൂഹമാധ്യമ പോസ്റ്റുകള്‍ വളച്ചൊടിച്ച് വിമര്‍ശിക്കുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍. നാടന്‍ വളര്‍ത്തു നായയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടാണ് ഗോപി പരിഹാസങ്ങളോടു പ്രതികരിച്ചത്. ‘ഇവളാണ് എന്റെ കല്യാണിക്കുട്ടി’ എന്നു പറഞ്ഞാണ് ഗോപി സുന്ദര്‍ നായയെ പരിചയപ്പെടുത്തിയത്.

‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി. ഇവളാണ് എന്റെ കല്യാണിക്കുട്ടി’, ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ചുരുങ്ങിയ സമയം കൊണ്ടാണ് ഗോപി സുന്ദറിന്റെ ‘പരിഹാസ പോസ്റ്റ്’ വൈറലായത്. നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. കമന്റിലൂടെ വിമര്‍ശിക്കുന്നവര്‍ക്ക് ഗോപി സുന്ദര്‍ മറുപടിയും നല്‍കി.

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

പതിവായി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദര്‍. തന്റെ മുന്‍ പ്രണയബന്ധങ്ങളുടെയും വേര്‍പിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയനാകുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഗോപി ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുമുണ്ട്.

കുട്ടികളുടെ മുന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും നഗ്‌നശരീരം പ്രദര്‍ശിപ്പിക്കുന്നതും കുറ്റകരമെന്ന് ഹൈക്കോടതി ; വാതില്‍ അടയ്ക്കാതെ മാതാവുമായി പ്രതി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തിലാണ് ഹൈക്കോടി നിരീക്ഷണം

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FOfficial.GopiSundar%2Fposts%2Fpfbid0TfrpaqkDgDs2nt6mNhjA2xhLJds4DnQ1KrU2zzBtpsAQ4YaCawUoQGbfrPXRWhSnl&show_text=true&width=500″ width=”500″ height=”628″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowfullscreen=”true” allow=”autoplay; clipboard-write; encrypted-media; picture-in-picture; web-share”></iframe>

pathram desk 1:
Leave a Comment