മോദി പ്രധാനമന്ത്രിയാവുന്നതിനുമുൻപ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നു…!!! മോദി തന്റെ നല്ല സുഹൃത്തും സർവോപരി നല്ലൊരു മനുഷ്യനുമാണ്… ലോകത്തിലെ പ്രമുഖരായ നേതാക്കളെ കുറിച്ചുള്ള ട്രംപിൻ്റെ സംഭാഷണത്തിൽ മോദിയും

വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മുൻ അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. തന്റെ ഏറ്റവുമടുത്ത സുഹൃത്തും നല്ലൊരു മനുഷ്യനുമാണ് മോദിയെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ഫ്ളാ​ഗ്രന്റ് പോഡ്കാസ്റ്റ് പരിപാടിയിൽ ലോകത്തിലെ പ്രമുഖരായ നേതാക്കളേക്കുറിച്ച് വിലയിരുത്തുമ്പോഴാണ് മോദിയേക്കുറിച്ചും ട്രംപ് സംസാരിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി മോദി തന്റെ നല്ല സുഹൃത്തും സർവോപരി നല്ലൊരു മനുഷ്യനുമാണ്. മോദി പ്രധാനമന്ത്രിയാവുന്നതിനുമുൻപ് ഇന്ത്യ അസ്ഥിരമായ അവസ്ഥയിലായിരുന്നുവെന്നും ട്രംപ് പറഞ്ഞു. ടോട്ടൽ കില്ലർ എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.

2019-ൽ ടെക്സസിൽ നടന്ന ഹൗഡി മോദി പരിപാടിയേക്കുറിച്ചും ട്രംപ് പരാമർശിച്ചു. ഹൂസ്റ്റണിൽ നടന്ന പരിപാടി തനിക്കൊരിക്കലും മറക്കാനാവില്ലെന്ന് ട്രംപ് പറ‍ഞ്ഞു.

“ഹൗഡി മോദി എന്ന പേരിൽ ടെക്സസിൽ അവരൊരു പരിപാടി നടത്തിയിരുന്നു. ഞാനും അദ്ദേഹവുമാണതിൽ പങ്കെടുത്തത്. മനോഹരമായ അനുഭവമായിരുന്നു അത്. എൺപതിനായിരത്തോളംപേർ പങ്കെടുത്ത സമ്മേളനമായിരുന്നു അത്. ഞങ്ങൾ ഒരുമിച്ച് ജനങ്ങളോട് സംസാരിച്ചു. ഇന്ന് ചിലപ്പോൾ അതുപോലൊന്ന് സംഘടിപ്പിക്കാൻ എനിക്ക് കഴിയില്ലായിരിക്കും.” ട്രംപ് കൂട്ടിച്ചേർത്തു.

വാണിജ്യ ലോകത്ത് കനിവും കരുതലും കാത്തുസൂക്ഷിച്ച ഒറ്റയാൻ..!!! ലാഭത്തിന്റെ 60 ശതമാനം സന്നദ്ധപ്രവർത്തനങ്ങൾക്ക് മാറ്റിവച്ച മഹാൻ…!!! ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു…

ഒടുവിൽ വിശദീകരണവുമായി മുഖ്യമന്ത്രി… ആരോ തെറ്റിദ്ധരിപ്പിച്ചതാണ്..!! ദേശദ്രോഹ പ്രവര്‍ത്തനങ്ങളെപ്പറ്റി ഒരു തരത്തിലുള്ള പൊതുപ്രസ്താവനയും നടത്തിയിട്ടില്ല…!! ഒക്‌ടോബര്‍ 8ന് നല്‍കിയ മറുപടിയില്‍ ഉറച്ചുനില്‍ക്കുന്നു…!!!

ഫോൺ ചോർത്തൽ എങ്ങനെയാണെന്ന് പോലും എനിക്കറിയില്ലെന്ന് അൻവറിൻ്റെ മൊഴി…!!! വാട്ട്‌സ്ആപ്പിൽ വന്ന ഫോൺകോളുകൾ മറ്റൊരു ഫോൺ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക എന്നതാണ് ഉദ്ദേശിച്ചത്….!!! ഗവർണർക്ക് മുഖ്യമന്ത്രി വിശദീകരണം നൽകി…

donald trump about his friendship with narendra modi and howdy modi gathering

pathram desk 1:
Leave a Comment