മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും…!! മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല…!! യുട്യൂബ് ചാനലിൽ അപകീർത്തിപ്പെടുത്തുന്നത് ഒന്നും കണ്ടെത്തിയില്ല…!!!

കോഴിക്കോട്∙ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിൽ ലോറി ഉടമ മനാഫിനെ പ്രതി പട്ടികയിൽനിന്ന് ഒഴിവാക്കും. മനാഫിന്റെ യുട്യൂബ് ചാനൽ പരിശോധിച്ചപ്പോൾ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടി. മനാഫിനെ സാക്ഷിയാക്കും. മനാഫിനെതിരെ കേസെടുക്കണം എന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിന്റെ പേര് ഉൾപ്പെടുത്തിയത്.

അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്നു ചേവായൂർ പൊലീസാണ് കേസെടുത്തത്. കുടുംബത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മനാഫിനെതിരെ പരാതിയില്ലെന്നും മനാഫിന്റെ യുട്യൂബ് വിഡിയോയ്ക്കു താഴെയും മറ്റു സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും അധിക്ഷേപകരമായ കമന്റ് ഇട്ടവർക്കെതിരെയാണു പരാതിയെന്നും കുടുംബം മൊഴി നൽകി. ഷിരൂരിലെ ഗംഗാവലി പുഴയിൽ ജൂലൈ 16ന് മണ്ണിടിഞ്ഞുവീണ് ലോറിക്കൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം 73 ദിവസങ്ങൾക്കുശേഷമാണ് കണ്ടെടുക്കാനായത്. പിന്നാലെ ലോറിയുടമ മനാഫിനെതിരെ അർജുന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തി. ഇതിനെ തുടർന്നാണ് കുടുംബത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായത്.

ഇറാന്റെ ആണവനിലയങ്ങളെ ഇസ്രയേൽ ആക്രമിച്ചേക്കും..!!! ഹമാസ് സായുധസംഘം ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ വാർഷികമായ ഒക്ടോബർ ഏഴിന് തിരിച്ചടിയെന്ന് സൂചന..!!

ആദ്യം ഇറാൻ്റെ ആണവകേന്ദ്രങ്ങൾ തകർക്കണം…!!! ബാക്കി പിന്നെ നോക്കാം…!!! ലോകത്തിന് തന്നെ ഭീഷണി ഇറാന്‍റെ ആണവശേഖരമാണ്…, അത് തീർന്നാൽ എല്ലാം തീരുമെന്ന് ട്രംപ്…!!!

ഇറാഖി സായുധസംഘത്തിൻ്റെ ഡ്രോൺ ആക്രമണത്തിൽ ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു…!! 24 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഇസ്രായേലിൻ്റെ സ്ഥിരീകരണം… തിരക്കേറിയ മസ്നാ ബോർഡർ ക്രോസിങ് ഇസ്രയേൽ ബോംബിട്ടു തകർത്തു

അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു..!!! എനിക്ക് ഒരു ഇൻഷുറൻസ് പോലും ഇല്ല…!!

അന്‍വറിന് കണ്ണൂരിനെയും സിപിഎമ്മിനെയും മനസിലായിട്ടില്ല..!!! കമന്റുകള്‍ കണ്ടിട്ട്കേരളം മുഴുവന്‍ അന്‍വറിന്റെ കൂടെയാണെന്ന് വിചാരിക്കുകയാണ്…!! സ്ഥലം മാറിപ്പോയി.., ഒരു സിപിഎം അനുഭാവി പോലും അന്‍വറിനൊപ്പമില്ലെന്നും ഡിവൈഎഫ്ഐ

Lorry Owner Manaf Cleared of Defamation Shirur Landslide Rescue Kozhikode News Kerala News Latest News pathram oniline lorry driver arjun family

pathram desk 1:
Related Post
Leave a Comment