മുംബൈ :പ്രതിഷേധത്തിനിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടി മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാള്‍. ഇദ്ദേഹത്തിനൊപ്പം ഒരു എംപിയും മൂന്നു എംഎല്‍എമാരും ഉണ്ടായിരുന്നു. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്നാണ് എന്‍സിപി (അജിത് പവാര്‍ വിഭാഗം) എംഎല്‍എയായ നര്‍ഹരി സിര്‍വാള്‍ താഴേക്ക് ചാടിയത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടത്തില്‍ ഫയര്‍ഫോഴ്‌സ് നേരത്തെ സ്ഥാപിച്ചിരുന്ന സുരക്ഷാവലയില്‍ കുരുങ്ങിയതിനാല്‍ കൂടുതല്‍ പരുക്കുകളില്ലാതെ ഇവര്‍ രക്ഷപ്പെട്ടു.
ഡപ്യൂട്ടി സ്പീക്കറും മറ്റ് ജനപ്രതിനിധികളും കെട്ടിടത്തില്‍ നിന്ന് എടുത്തു ചാടിയതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സുരക്ഷാ വലയിലേക്ക് വീണ ഇവര്‍ തിരികെ കയറുന്നതും വിഡിയോയില്‍ കാണാം. ബിജെപി എംപി ഹേമന്ദ് സവ്ര, എംഎല്‍എമാരായ കിരണ്‍ ലഹാമതെ, കിരാമന്‍ ഖോസ്‌കര്‍, രാജേഷ് പാട്ടീല്‍ എന്നിവരാണ് ഡപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം ഉണ്ടായിരുന്നത്.
പട്ടികവര്‍ഗ സംവരണ വിഭാഗത്തില്‍, ദംഗര്‍ സമുദായത്തെ ഉള്‍പ്പെടുത്തിയതിനെതിരെ വിവിധ ആദിവാസി വിഭാഗങ്ങള്‍ നിയമസഭാ അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു വരുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡപ്യൂട്ടി സ്പീക്കറും സംഘവും എടുത്തുചാടിയത്. ദംഗര്‍ വിഭാഗത്തെ പട്ടികവര്‍ഗ സംവരണത്തില്‍ നിന്ന് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
Leave a Comment