ഒളിവിലായിരുന്ന സിദ്ദിഖ് ഒരാഴ്ച്ചയ്ക്ക് ശേഷം കൊച്ചിയിലെ വക്കീല്‍ ഓഫീസില്‍

കൊച്ചി: പീഡനനക്കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന നടന്‍ സിദ്ദിഖ് ഒളിവ് ജീവിതം അവവസാനിപ്പിച്ച് കൊച്ചിയിലെ വക്കീല്‍ ഓഫീസിലെത്തി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ‘അമ്മ’ മുന്‍ ജനറല്‍ സെക്രട്ടറികൂടിയായ സിദ്ദിഖിനെ രണ്ടാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെ ഒളിവിൽനിന്ന് പുറത്തിറങ്ങിയ സിദ്ദിഖ് തന്റെ അഭിഭാഷകനായ ബി. രാമന്‍പിള്ളയെ കാണാൻ എത്തി.  എറണാകുളം നോര്‍ത്തിലെ ഓഫീസിൽ ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെയാണ് സിദ്ദിഖ് എത്തിയത്. മകന്‍ ഷഹീന്‍ ഒപ്പമുണ്ടായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് സിദ്ദിഖ് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സിദ്ദിഖ് പ്രതികരിക്കാന്‍ തയ്യാറായില്ല. സിദ്ദിഖിന് തിങ്കളാഴ്ച സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരാണ് കേസ് പരിഗണിച്ചത്. രണ്ടാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി സിദ്ദിഖിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സിദ്ദിഖ് നിര്‍ബന്ധിതനായേക്കും.

സിപിഎമ്മിൻ്റെ അന്തകനാണ് അൻവ‍ർ… പുഷ്പൻ മരിച്ചത്… അൻവറിൻ്റെ വാക്കുകൾ കേട്ട് നെഞ്ച് പൊട്ടിയാണ്.. അൻവറിന് പിന്നിൽ വൻ ശക്തിയുണ്ടെന്നും ബിജെപി

സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് 2016-ല്‍ തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നാണ് അതിജീവതയുടെ പരാതി. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട് ഒളിവില്‍ കഴിയുന്ന നടനെ പിടികൂടാത്തതില്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന് പോലും ചോദ്യങ്ങള്‍ ഉയര്‍ന്നു.പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുന്‍കൂര്‍ജാമ്യം നല്‍കാതിരിക്കാന്‍ കാരണമാക്കാമോ എന്നതുള്‍പ്പെടെ വിവിധ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള നടന്‍ സിദ്ദിഖിന്റെ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

അതിർത്തി കടന്ന് സൈന്യം.., കരയുദ്ധം ആരംഭിച്ച്‌ ഇസ്രയേൽ…!!! യുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ള..!!… അമേരിക്കൻ സൈന്യവും പശ്ചിമേഷ്യയിലേക്ക്..!! യുദ്ധം ദീർഘകാലം നീണ്ടേക്കുമെന്ന് ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം…

pathram desk 1:
Leave a Comment